ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി;എംവിഐ അറസ്റ്റില്‍
ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഒളിവിലായിരുന്ന മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ (എംവിഐ) സി.ബിജു അറസ്റ്റില്‍.മലപ്പുറം ആര്‍ ടി ഒ ഓഫീസിലെ എം വി ഐ മഞ്ചേരി കാരക്കുന്ന് സ്വദേശി സി ബിജുവാണ് പിടിയിലായത്. വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ നിന്ന് മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. യുവതിയുടെ പരാതിക്ക് പിന്നാലെ ഇയാളെ മോട്ടര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.നവംബർ 18നാണ് കേസിനാസ്പദമായ സംഭവം. കാറിന്റെ ലൈസന്‍സിനുള്ള […]
