Kerala kerala

മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദം; ജനങ്ങള്‍ ആശങ്കയില്‍

  • 30th October 2024
  • 0 Comments

മലപ്പുറം പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാര്‍. രാത്രി 9:30 ഓടെയാണ് സംഭവം. ശബ്ദം കേട്ട ജനങ്ങള്‍ ആശങ്കയിലായി. ഭൂമിക്കടിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയും ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ അറിയിച്ചു. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ഇന്നലെ രാത്രി തന്നെ പ്രദേശത്തെ ആളുകളെ ക്യാമ്പിലേക്ക് മാറ്റി . 250 ഇല്‍ അധികം ആളുകളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ഭൂമികുലുക്കം അല്ലെന്നും ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. […]

Kerala News

മലപ്പുറം നിപ ആശങ്കയിൽ; മരിച്ച യുവാവുമായി സമ്പർക്കത്തിലുള്ളവരുടെ പട്ടിക തയാറാക്കി

  • 15th September 2024
  • 0 Comments

നിപ ആശങ്ക തുടരുന്ന സാഹചര്യത്തിൽ മലപ്പുറത്ത് മരിച്ച യുവാവുമായി സമ്പർക്കത്തിലുള്ളവരുടെ പട്ടിക തയ്യാറാക്കി ആരോഗ്യ വകുപ്പ്. നേരിട്ട് സമ്പർക്കത്തിലായ 26 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്.തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ചർച്ച ചെയ്തു. നിപ സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്നാലേ നിപ സ്ഥിരീകരിക്കൂ. ബെംഗളൂരിൽ നിന്നെത്തിയ 24 കാരനായ വിദ്യാർത്ഥിയാണ് മൂന്ന് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പ്രഥാമിക […]

kerala Kerala

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി

മലപ്പുറം: മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. കരള്‍ സംബന്ധ അസുഖ ബാധിതനായിരുന്നു സക്കീര്‍. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെയാണ് മരണം. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം നിലമ്പൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചിരുന്നു. നിലമ്പൂര്‍ ചാലിയാര്‍ സ്വദേശി റനീഷ്(42) ആണ് മരിച്ചത്.

Kerala News

പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം; ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു

  • 29th January 2024
  • 0 Comments

മലപ്പുറം പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. ആള് കൂടിയതിനെ തുടർന്ന് പരിപാടി നിർത്തിവെച്ചതാണ് സംഘർഷത്തിനിടയാക്കിയത്.പ്രകോപിതരായ ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു.പെരിന്തൽമണ്ണ എക്‌സ്പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.റീഫണ്ട് ആവശ്യപ്പെട്ടത് നൽകാതായതോടെ ജനം അക്രമാസക്തരാവുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തു. മ്യുസിക്ക് ഫെസ്റ്റ് നടത്തിത് അനുമതി ഇല്ലാതെയാണെന്ന് പൊലീസ് പറയുന്നു.

Kerala News

വസ്തുവുമായി ബന്ധപ്പെട്ട തർക്കം; വയോധികന് ക്രൂര മർദ്ദനം

  • 26th January 2024
  • 0 Comments

സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മലപ്പുറം മഞ്ചേരിയിൽ വയോധികന് ക്രൂര മർദനം. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65 കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മർദ്ദനത്തിന് ഇരയായയത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ,ഓട്ടിസം ബാധിതനായ മകനും പരുക്കേറ്റു.ക്രൂരമായ മർദ്ധനമാണ് ഉണ്ടായത്. ബന്ധുവായ യൂസഫും മകർ റാഷിനും ചേർന്നാണ് മർദിച്ചത്. കേസിൽ പെട്ട സ്ഥലമായത് കൊണ്ടാണ് ജെസിബി കൊണ്ട് പണി എടുക്കരുതെന്ന് പറഞ്ഞത്.മുളക്പൊടി എറിഞ്ഞതിന് ശേഷം ഇരുമ്പ് വടി ഉപയോഗിച്ചും മർദ്ധിച്ചുവെന്ന് ഉണ്ണി മുഹമ്മദ് പറയുന്നു.സംഭവത്തിൽ മഞ്ചേരി പൊലീസിൽ പരാതി […]

Kerala News

വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് 17കാരന്‍ മരിച്ചു; സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയില്‍

  • 4th December 2023
  • 0 Comments

മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന്‍ സിനാന്‍ (17 ) ആണ് മരിച്ചത്. വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റതാണ് എന്നാണ് സൂചന. ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്. സിനാനെ കിഴിശേരിയില്‍ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനാന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിനെ (17) പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.

Local

മലപ്പുറത്ത് കണ്ട കാൽപാടുകൾ കടുവയുടേത്; ജനങ്ങൾക്ക് വനം വകുപ്പിന്റെ ജാ​ഗ്രതാ നിർദേശം

  • 24th August 2023
  • 0 Comments

മലപ്പുറം: മലപ്പുറം നിലമ്പൂർ മമ്പാട് വടപുറത്ത് കണ്ട കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം വടപുറത്ത് ചാലിയാർ പുഴക്ക് തീരത്ത് വിവിധ ഇടങ്ങളിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടത്തിയിരുന്നു. തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കാൽപാടുകൾ കടുവയുടെതാണെന്ന് സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയിലയാണ് പരിസരവാസികൾ. ജാഗ്രത പാലിക്കാൻ വനം വകുപ്പ് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്നും വനം വകുപ്പ് നിർദേശം നൽകി. എന്നാൽ കടുവയെ പിടികൂടി […]

Kerala News

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ സംഘർഷം, വിദ്യാർഥികൾ ഓഫിസ് അടിച്ചു തകർത്തു; എസ്ഐക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

  • 15th June 2023
  • 0 Comments

കുറ്റിപ്പുറം: തൃക്കണാപുരം എംഇഎസ് എൻജിനീയറിങ് കോളജിൽ വിദ്യാർഥി സംഘർഷം. കോളജ് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് തള്ളിക്കയറിയ മുപ്പതോളം വിദ്യാർഥികൾ ഓഫിസ് മുറി അടിച്ചു തകർത്തു. സംഭവത്തെ തുടർന്ന് ക്യാംപസിലെത്തിയ പൊലീസിനെയും വിദ്യാർഥികൾ ആക്രമിച്ചു. ആക്രമണത്തിൽ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഒ.പി.വിജയകുമാരന് പരുക്കേറ്റു. എസ്ഐയെ ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ 3 വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥികളായ മുഹമ്മദ് മിസാബ് (21), അർജുൻ രാജ് (20), മുഫ്‌ലിഹ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കോളജ് ക്യാംപസിൽ […]

Kerala News

സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോ മറിഞ്ഞു; കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്

മലപ്പുറം കുന്നുംപുറത്ത് ഓട്ടോ മറിഞ്ഞ് അപകടം. സ്കൂളിലേക്ക് വിദ്യാർത്ഥികളെയുമായി പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത്. ഓട്ടോയിൽ ഉണ്ടായിരുന്ന എട്ടു വിദ്യാർത്ഥികൾക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരുക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെതിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിയാപുരം സെൻട്രൽ എയുപി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.

Kerala News

തേനീച്ചയുടെ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  • 24th April 2023
  • 0 Comments

മലപ്പുറം നിലമ്പൂർ ഇടിവണ്ണയിൽ തേനീച്ചയുടെ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക് . ഗുരുതരമായി പരിക്കേറ്റ പെരുവമ്പാടം സ്വദേശി ജോയിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും നെഞ്ചിനുമുൾപ്പടെ തേനീച്ചയുടെ കുത്തേറ്റ ജോയി പാടത്ത് അവശനായി കിടക്കുന്നതു കണ്ട് നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാവിലെ 10 മണിയോടെയാണ് തേനീച്ച ആക്രമണം ഉണ്ടായത്. പരുന്ത് കൂട് തകർത്തതാണ് തേനീച്ച ആക്രമിക്കാൻ കാരണമെന്നാണ് നിഗമനം.

error: Protected Content !!