Kerala News

മലമ്പുഴ ആനക്കല്ലിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞു ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

  • 16th November 2021
  • 0 Comments

മലമ്പുഴ ആനക്കല്ലിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞു. വൈദ്യുതി ലൈനിൽ തുമ്പിക്കൈ തട്ടി ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട് ഏമൂർ ഭഗവതി ക്ഷേത്രം പാട്ടത്തിന് നൽകിയ ഭൂമിയിലാണ് അപകടം ഉണ്ടായത്.ഏകദേശം മൂന്ന് വയസ് പ്രായമുള്ള ആനയാണെന്ന് നാട്ടുകാർ പറയുന്നു. ചരിഞ്ഞ ആനയ്ക്ക് സമീപം മൂന്നാനകൾ കാവൽ നിൽക്കുന്നുണ്ട്.

Kerala News

വിഎസിന്റെ അഭാവത്തില്‍ മലമ്പുഴയിലാര്?; മണ്ഡലത്തില്‍ കണ്ണുംനട്ട് ബിജെപി

വിഎസ് അച്ചുതാനന്ദന്റെ അഭാവത്തില്‍ മലമ്പുഴയില്‍ ആര് മത്സരിക്കുമെന്ന ചര്‍ച്ച സജീവം. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ വിഎസ് അച്ചുതാനന്ദന്‍ മത്സരരംഗത്തുനിന്നും മാറി നില്‍ക്കുകയാണ്. വിഎസ് മത്സരിക്കാത്തതിനാല്‍ പകരം മണ്ഡലത്തില്‍ ആര് മത്സരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എല്ലാ കാലത്തും കൂടെനിന്ന മണ്ഡലം കൈവിട്ടുപോകാതിരിക്കാനാണ് സിപിഎം ആലോചിക്കുന്നത്. അതിനായി ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ ഔദ്യോഗികമായി ചര്‍ച്ചകളൊന്നും നടന്നിട്ടുമില്ല. ശക്തരായ സ്ഥാനാര്‍ഥികളെ തന്നെ മലമ്പുഴയില്‍ ഇറക്കാനാണ് ആലോചന. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, എം ബി രാജേഷ്, എഎന്‍ കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ മണ്ഡലത്തിലേക്ക് […]

error: Protected Content !!