‘എല്ലാം ഓക്കെ,’യാത്രകള്‍ തുടരും, ഭയമില്ല സേനയ്ക്ക് നന്ദി ആരോഗ്യവാനായി ബാബു ആശുപത്രി വിട്ടു
മലമ്പുഴയിലെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്തിയ ചെറാട് സ്വദേശി ബാബുആശുപത്രി വിട്ടു. പരിശോധനയിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.എല്ലാം ഓക്കെയാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.ആരും രക്ഷപ്പെടുത്താൻ വന്നില്ലായിരുന്നുവെങ്കിൽ സ്വയം താഴേക്ക് ഇറങ്ങി വരാൻ ശ്രമിച്ചേനെയെന്ന് ബാബു പ്രതികരിച്ചു. ആശുപത്രി വിട്ടതിന് പിന്നാലെയായിരുന്നു ബാബുവിന്റെ പ്രതികരണംകൂട്ടുകാരാണ് വാടാന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയത്. തിരിച്ചിറങ്ങുന്നതിനിടെ കാൽ തെറ്റി വീഴുകയായിരുന്നു. രാത്രിയും പേടിയുണ്ടായിരുന്നില്ല. ആരെങ്കിലും രക്ഷപ്പെടുത്തമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. താഴെ ആളുകൾ കൂടി നിൽക്കുന്നത് കാണാമായിരുന്നു. മലയിൽ കുടുങ്ങിയപ്പോഴും […]


