കെഎസ്ഇബിയുടെ അനാസ്ഥ; കുട്ടികള്‍ക്ക് അപകട ഭീഷണിയായി ട്രാന്‍സ്‌ഫോര്‍മര്‍
കുന്ദമംഗലം; കുന്ദമംഗലം പഞ്ചായത്തിലെ ചൂലാംവയല്‍ മാക്കൂട്ടം എയുപി സ്‌കൂളിന് മുന്നിലെ ട്രാന്‍സ്‌ഫോര്‍മര്‍ കുട്ടികള്‍ക്ക് ഭീഷണിയാവുന്നു. യാഥൊരു സുരക്ഷ സംവിധാനങ്ങളും ഒരു വേലിപോലും ഇല്ലാതെയാണ് സ്‌കൂളിന് തൊട്ടുമുന്‍പിലെ ട്രാന്‍സ്‌ഫോര്‍മര്‍. തൊട്ടുമുന്‍പില്‍ ഹൈവെ ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സ്‌ഫോര്‍മറിനടുത്തുകൂടെ മാത്രമേ നടക്കുവാനും വഴിയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടത്തുനിന്നും 50 മീറ്ററെങ്കിലും മാറി മാത്രമേ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ പാടുള്ളു എന്നും സ്ഥാപിച്ചതിന് സുരക്ഷ മതില്‍ കെട്ടണമെന്നും കേരള ബാലാവകാശ കമ്മീഷന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും അതിന് വിപരീതമായാണ് മാക്കൂട്ടം സ്‌കൂളിന് മുന്നിലെ ട്രാന്‍സ്‌ഫോര്‍മര്‍. കുന്ദമംഗലം […]
