National News

മത്സരിക്കും;ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം കമല്‍ഹാസന്‍

  • 24th February 2021
  • 0 Comments

വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തീർച്ചയായും മത്സരിക്കുമെന്ന് വ്യക്തമാക്കി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. മണ്ഡലം ഏതാണെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. ഏതെങ്കിലും മുന്നണിയില്‍ ചേരണോ എന്ന കാര്യത്തിലും തീരുമാനം എടുത്തിട്ടില്ലെന്ന് കമല്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് മല്‍സരരംഗത്തിറങ്ങുന്നത്. മുഖ്യമന്ത്രിയാകുക എന്നത് ആഗ്രഹം അല്ല, പ്രയത്‌നം ആണെന്നും കമല്‍ വ്യക്തമാക്കി. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ല. ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയതാണെന്ന് കമല്‍ സൂചിപ്പിച്ചു.കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ക​മ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. […]

National News

വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്‍ ഹാസന്‍; രജനികാന്തുമായുള്ള സഖ്യകാര്യത്തില്‍ ജനുവരിയില്‍ തീരുമാനം

  • 15th December 2020
  • 0 Comments

തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്‍ഹാസന്‍. തന്റെ നിയോജക മണ്ഡലം പിന്നീട് പ്രഖ്യാപിക്കുമെന്നും ചെന്നൈയില്‍ നിന്ന് മത്സരിക്കുന്നത് പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍. രജനികാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ഡിസംബര്‍ 31ന് രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷമാവും അതേക്കുറിച്ച് ചിന്തിക്കുക. സഖ്യകാര്യത്തില്‍ ജനുവരിയില്‍ തീരുമാനമുണ്ടാകും. തങ്ങളെ തമ്മിലടിപ്പക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അദ്ദേഹം തന്റെ എതിരാളിയല്ല. തങ്ങള്‍ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. […]

News

മക്കൾ നീതി മയ്യം: ആദ്യ സ്ഥാനാർഥി പട്ടിക ഡിസംബറിൽ

  • 23rd October 2020
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ഒരു മുഴം മുൻപേ എറിഞ്ഞു കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം. സ്ഥാനാർഥികളെ കണ്ടെത്തുന്നതിനുള്ള അഭിമുഖ പരീക്ഷ ആരംഭിച്ചതായും ആദ്യ സ്ഥാനാർഥി പട്ടിക ഡിസംബറിൽ പുറത്തിറക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 30 സ്ഥാനാർഥികളാകും ആദ്യ പട്ടികയിലുണ്ടാകുക. ഇതിൽ 15 പേർ പാർട്ടി അംഗങ്ങളും ബാക്കി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുമായിരിക്കും. സഖ്യം സംബന്ധിച്ച തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും പിന്നീടുള്ള സ്ഥാനാർഥി പട്ടിക. പ്രചാരണം നടത്താൻ ആവശ്യത്തിനു സമയം ലഭിക്കാനാണു […]

error: Protected Content !!