International Trending

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; തീര്‍ഥാടകര്‍ മിനായില്‍; നാളെ അറഫാ സംഗമം

മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കം 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. നാളെയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇതിനായി രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും. ഇന്നലെ രാത്രി മുതല്‍ ബസ്സുകളില്‍ മക്കയിലെ താമസ സ്ഥലത്തു നിന്ന് ഹാജിമാര്‍ ഒഴുകിത്തുടങ്ങി. പുലര്‍ച്ചയോടെ ഭൂരിഭാഗം ഹാജിമാരും മിനായിലെത്തി. ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. രാത്രിയില്‍ മുഴുവന്‍ ഹാജിമാരും മിനായിലെത്തും. യൗമുല്‍ തര്‍വിയ അതായത് […]

Kerala

ഈദുല്‍ ഫിത്വര്‍: വിശ്വാസികളാല്‍ നിറഞ്ഞ് മക്ക, വിപുലമായ ആഘോഷം

  • 21st April 2023
  • 0 Comments

സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പെരുന്നാള്‍ നമസ്‌കാരത്തിനായി ഇന്നലെ രാത്രിയോടെ തന്നെ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. പള്ളികളുടെ അകത്തും മുറ്റത്തും സമീപത്തെ റോഡുകളുമെല്ലാം തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു. മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ ശൈഖ് സാലിഹ് ബിന്‍ ഹുമൈദ് പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നല്കി. മധുരം വിതരണം […]

International National

മക്കയില്‍ വന്‍ തിരക്ക്; റമദാനിലെ അവസാനത്തെ 10 ദിവസത്തേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു

  • 31st March 2023
  • 0 Comments

ജിദ്ദ: റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ ഉംറ തീര്‍ഥാടനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. തവക്കല്‍നാ, നുസുക്ക് ആപ്പുകള്‍ വഴി പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ബുക്കിംഗ് സമയത്ത് ലഭിക്കുന്ന തീയതിയും സമയവും കൃത്യമായി പാലിക്കാന്‍ തീര്‍ഥാടകര്‍ തയ്യാറാകണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. റമദാനില്‍ മക്കയിലെ തീര്‍ഥാടന കേന്ദ്രങ്ങളിലുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി വന്‍ പദ്ധതികളാണ് അധികൃതര്‍ നടപ്പാക്കിവരുന്നത്. റമദാനിലേക്കുള്ള ഉംറ […]

error: Protected Content !!