വിവാഹ മേക്കപ്പിനിടെ പീഡനം അനീസ് അൻസാരിക്ക് മുൻകൂർ ജാമ്യം
ലൈംഗിക പീഡന കേസിൽ കൊച്ചിയിലെ പ്രശസ്ത ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് ജാമ്യം. നാല് കേസുകളിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ബുധനാഴ്ച മുതൽ നാല് ദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം, ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണം . അനീസിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി വിധി. അനീസിന്റെ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ളവയും കോടതി പരിശോധിച്ചു. വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് […]