National

മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്; എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത് ചോദ്യം ചെയ്ത് ഹര്‍ജി

  • 11th December 2023
  • 0 Comments

ചോദ്യങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പുറത്താക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന കാര്യമാണ് ഹര്‍ജിയില്‍ മഹുവ ചൂണ്ടിക്കാട്ടിയത്. ഒപ്പം തന്റെ വാദം കേള്‍ക്കാതെയാണ് പാര്‍ലമെന്റ് നടപടി സ്വീകരിച്ചതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും മഹുവ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ ഹീരാ നന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവ പണം വാങ്ങിയെന്നാണ് ആരോപണം.

National Politics

ചോദ്യത്തിന് കോഴ വിവാദം: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി;എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചു

  • 8th December 2023
  • 0 Comments

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കല്‍. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. മഹുവയ്ക്കെതിരായ ആരോപണം അങ്ങേയറ്റം ആക്ഷേപകരവും ഹീനവുമായ കുറ്റകൃത്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ ബിസിനസുകാരനായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് കോഴ കൈപ്പറ്റിയെന്നായിരുന്നു മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണം.

National News

രാഹുല്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം ബിജെപിക്കാര്‍ ചായക്കപ്പില്‍ ബിയര്‍ കുടിക്കരുത് മഹുവാ മൊയ്ത്ര

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ നിശാക്ലബ്ബിലെ പാര്‍ട്ടിയിലേതാണെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ബി.ജെ.പി നടപടിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എം പി മഹുവാ മൊയ്ത്ര. പാർട്ടിയിലെ പ്രതിസന്ധിക്കിടെ രാഹുൽ ഗാന്ധി നിശാപാർട്ടികളിൽ ആഘോഷിക്കുകയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതിനെയാണ് മഹുവാ വിമർശിച്ചത്. ‘രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമൊ അവരുടെ സ്വകാര്യ സമയത്ത് നിശാകബ്ബിലായാലും വിവാഹ പാർട്ടിയിലായാലും അത് ഈ ഭൂമിയിൽ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ?, ബിജെപിയുടെ ട്രോളന്മാർ നിങ്ങൾ ചെയ്യുന്ന ഏറ്റവും മികച്ച കാര്യത്തിൽ ഉറച്ചു […]

National News

മഹുവയുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ച് മമത ബാനര്‍ജി

  • 10th December 2021
  • 0 Comments

പൊതു യോഗത്തിനിടെ മഹുവ മൊയ്ത്രയുമായുള്ള അഭിപ്രായഭിന്നത പ്രകടപ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വ്യാഴാഴ്ച കൃഷ്ണനഗറില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് പാര്‍ട്ടി മുന്‍ നാദിയ ജില്ലാ പ്രസിഡന്റ് മഹുവ മൊയ്ത്രയ്ക്കെതിരെ മമത സംസാരിച്ചത്. നാദിയ ജില്ലയിലെ പാര്‍ട്ടി അണികള്‍ക്കുള്ളില്‍ വളരുന്ന വിഭാഗീയതയില്‍ അവര്‍ അതൃപ്തിയും പ്രകടിപ്പിച്ചു. ‘മഹുവാ, ഞാനിവിടെ ഒരുകാര്യം വ്യക്തമാക്കാം, ആര്, ആര്‍ക്ക് എതിരാണെന്ന് ഞാന്‍ നോക്കില്ല, പക്ഷേ തെരഞ്ഞെടുപ്പ് വരുമ്പോള്‍, ആരാണ് മത്സരിക്കേണ്ടത്, വേണ്ടാത്തത് എന്നൊക്കെ പാര്‍ട്ടി തീരുമാനിക്കും. അതുകൊണ്ട് ഇവിടെ അഭിപ്രായവ്യത്യാസമുണ്ടാകരുത്.’ സംസ്ഥാന […]

National News

രണ്ടു പൈസ വിലയുള്ള മാധ്യമങ്ങളെന്ന തൃണമൂല്‍ എംപി മഹുവ മോയിത്രയുടെ പരാമര്‍ശം; പ്രതിഷേധവുമായി മാധ്യമങ്ങള്‍

  • 9th December 2020
  • 0 Comments

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്രയ്ക്കെതിരെ പ്രതിഷേധവുമായി പശ്ചിമബംഗാളിലെ മാധ്യമങ്ങള്‍. ഒരു പാര്‍ട്ടി യോഗത്തില്‍ ‘രണ്ടു പൈസയുടെ വിലയുള്ളത്’ എന്ന് മാധ്യമങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് മഹുവ മോയിത്രയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയില്‍, കൃഷ്ണനഗര്‍ എംപിയായ മഹുവ ഞായറാഴ്ച നാദിയ ജില്ലയില്‍ നടന്ന യോഗത്തിനിടെ റിപ്പോര്‍ട്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയയാളോട് വേദിയില്‍ നിന്ന് പുറത്തുപോകാന്‍ ആംഗ്യം കാണിക്കുന്നത് കാണാം. ‘രണ്ടു പൈസക്കാരായ പത്രക്കാരെ […]

error: Protected Content !!