Kerala News

മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ജെബി മേത്തർ 23 ന് ചുമതലയേൽക്കും

  • 20th December 2021
  • 0 Comments

മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി അഡ്വ. ജെബി മേത്തർ ഡിസം 23 ന് രാവിലെ 11 മണിക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചുമതലയേൽക്കും.കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മഹിള കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറ് നെറ്റാ ഡിസൂസ, എം.പിമാർ എം.എൽ എമാർ, കെ.പി.സി.സി ഭാരവാഹികൾ, മഹിള കോൺഗ്രസ് നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.ഉച്ചക്ക് ശേഷം അഖിലേന്ത്യാ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ മഹിള കോൺഗ്രസ് യോഗം ചേരും.കേരള ഹൈക്കോടതിയിലെ അഭിഭാഷകയായ ജെബി മേത്തർ നിലവിൽ ആലുവ മുൻസിപ്പൽ […]

Kerala News

ലതികക്ക് സീറ്റ് നല്‍കാത്തത് പാര്‍ട്ടിയുടെ വീഴ്ച്ചയല്ല;ഏറ്റുമാനൂര്‍ ഒഴിച്ച് മറ്റൊരു സീറ്റും അവര്‍‌ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി

  • 15th March 2021
  • 0 Comments

നിയമസഭ തിരഞ്ഞെടുപ്പിൽ ലതിക സുഭാഷിന് സീറ്റ് നല്‍കാത്തത് പാര്‍ട്ടിയുടെ വീഴ്ച്ചയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി അവർക്ക് മത്സരിക്കാൻ അര്‍ഹതയുണ്ടെന്നും ഏറ്റുമാനൂര്‍ ഒഴിച്ച് മറ്റൊരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വൈപ്പിന്‍ സീറ്റ് ചോദിച്ചത് അവസാന നിമിഷത്തിലാണ്. ലതിക സുഭാഷ് സമരം ഒഴിവാക്കേണ്ടതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ”ലതിക സീറ്റ് ആഗ്രഹിച്ചാല്‍ അതിന് അവര്‍ക്ക് അര്‍ഹതയുണ്ട്. കോണ്‍ഗ്രസിന് സീറ്റ് കൊടുക്കുന്നതില്‍ യാതൊരു ബുദ്ധമുട്ടും ഇല്ല. ലതിക ആവശ്യപ്പെട്ട സീറ്റ് ഏറ്റുമാനൂര്‍ സീറ്റ് ആണ്. അത് ഘടക കക്ഷിയായ […]

Kerala News

ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാൻ സാധ്യത

  • 15th March 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാൻ സാധ്യത. ഇന്ന് വൈകുന്നേരം പ്രഖ്യാപനമുണ്ടാകും. ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന. സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്നു വൈകീട്ട് ഏറ്റുമാനൂരില്‍ നടക്കുന്ന പ്രവര്‍ത്തകരുടെ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതകരിച്ചു. തന്നെ പിന്തുണയ്ക്കുന്ന പലരും ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം തന്നെ പിന്തുണയ്ക്കുന്നവരുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും […]

രാജിക്ക് പിന്നാലെ തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ്

  • 14th March 2021
  • 0 Comments

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ വിയോജിപ്പ് കാരണം മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് തലമുണ്ഡമനം ചെയ്തു. ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിൽ വച്ചാണ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത്. വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പോലെ അവരേയും പരി​ഗണിക്കണമെന്നും ലതിക സുബാഷ് പറഞ്ഞു.മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ […]

Kerala News

സ്ഥാനാര്‍ത്ഥി പട്ടികയിലെ വിയോജിപ്പ്; മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജി വെച്ചു

  • 14th March 2021
  • 0 Comments

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരായ വിയോജിപ്പുകള്‍ അറിയിച്ചു കൊണ്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ച് ലതികാ സുഭാഷ്. മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക കേള്‍ക്കുകയായിരുന്നു. ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ട്. ഇത്തവണ മഹിളാ കോണ്‍ഗ്രസ് 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. […]

error: Protected Content !!