സഹോദരനും അമ്മയ്ക്കും പിന്നാലെ അച്ഛനും മരിച്ചു; വേദനയിൽ മഹേഷ് ബാബു
തെലുങ്കിലെ ആദ്യ സൂപ്പർ സ്റ്റാർ ആണ് നടൻ മഹേഷ് ബാബുവിന്റെ പിതാവ് കൃഷ്ണ. ദുരന്തങ്ങൾക്ക് മീതെ ദുരന്തങ്ങളാണ് മഹേഷ് ബാബുവിനും ഗട്ടാമനേനി കുടുംബത്തിനും 2022 കാത്തുവെച്ചിരുന്നത്. ഇന്ന് പുലർച്ചെയായിരുന്നു തെലുങ്കിലെ ഇതിഹാസം കൃഷ്ണയുടെ അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്ന് മരണങ്ങളാണ് മഹേഷ് ബാബുവിന്റെ കുടുംബത്തിൽ ഈ വർഷം ഉണ്ടായത്. ഈ വർഷം ജനുവരി എട്ടിനാണ് മഹേഷ് ബാബുവിന്റെ ജ്യേഷ്ഠൻ രമേശ് ബാബുവിന്റെ നിര്യാണം. കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. തെലുങ്കിലെ പ്രമുഖ […]