മഹാത്മാഗാന്ധിയുടെ സ്മരണാര്‍ത്ഥം നാണയം പുറത്തിറക്കാനൊരുങ്ങി ബ്രിട്ടന്
മഹാത്മാഗാന്ധിയുടെ ആദരസൂചകമായി നാണയം പുറത്തിറക്കാനൊരുങ്ങി ബ്രിട്ടന്. ഏഷ്യക്കാരുടെയും കറുത്തവര്‍ഗക്കാരുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും സംഭാവനകള്‍ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ രാഷ്ട്രപിതാവിനെയും ബ്രിട്ടന് ആദരിക്കുന്നത്. നാണയം പുറത്തിറക്കുമ്പോള്‍ ഇത്തരം വിഭാഗങ്ങളില്‍നിന്നുള്ള അതുല്യ പ്രതിഭകളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ധനകാര്യ മന്ത്രി റിഷി സുനക് റോയല്‍ മിന്റ് ഉപദേശക സമിതിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മഹാത്മാഗാന്ധിയുടെ നാണയം പുറത്തിറക്കുന്നത് റോയല്‍ മിന്റിന്റെ പരിഗണനയിലാണെന്ന് യു.കെ. ട്രഷറി പ്രസ്താവനയില്‍ അറിയിച്ചത്.