സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് താത്പര്യം, രാഹുല്‍ പ്രചാരണത്തിനിടെ സുഖവാസത്തിന് പോയി; ആര്‍.ജെ.ഡി

  • 14th November 2020
  • 0 Comments

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി. ബീഹാറിലെ സഖ്യത്തില്‍ ചേരില്ലെന്ന് ഭീഷണിപ്പെടുത്തി 70 സീറ്റുകള്‍ വാങ്ങിയ കോണ്‍ഗ്രസിന് സംസ്ഥാനത്ത് 70 തിരഞ്ഞെടുപ്പ് റാലികള്‍ പോലും നടത്താന്‍ കഴിഞ്ഞില്ലെന്നാണ് തിവാരി കുറ്റപ്പെടുത്തിയത്. ബീഹാറില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടില്‍ അവധി ആഘോഷിക്കാന്‍ പോകുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജകുമാരനെയും രാജകുമാരിയേയും പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ […]

ബിഹാറില്‍ സിപിഐഎംഎല്ലിന് 12 സീറ്റില്‍ ലീഡ്, 18ല്‍ മാത്രം ലീഡുള്ള കോണ്‍ഗ്രസ് പ്രതിപക്ഷത്തിന് ബാധ്യതയെന്ന് ഏഴുത്തുകാരന്‍ അജോയ് ബോസ്

  • 10th November 2020
  • 0 Comments

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ എക്‌സിറ്റ് പോളുകളുടെ പ്രവചനത്തില്‍ നിന്ന് വ്യത്യസ്തമായി എന്‍ഡിഎയും ബിജെപിയും മുന്നേറുകയും ആര്‍ജെഡിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാതിരിക്കുകയും 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് 20 സീറ്റില്‍ പോലും ലീഡില്ലാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ മഹാസഖ്യത്തില്‍ മികച്ച നേട്ടമുണ്ടാക്കിയത് ഇടതുപാര്‍ട്ടികളാണ്. പ്രത്യേകിച്ച് സിപിഐഎംഎല്‍. 12 സീറ്റിലാണ് സിപിഐഎംഎല്‍ ലീഡ് ചെയ്യുന്നത്. സിപിഐയും സിപിഐഎമ്മും മൂന്ന് വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ലീഡ് നിലയില്‍ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും […]

error: Protected Content !!