National News

മഹാരാഷ്ട്രയിലെ കല്യാണ്‍ റോഡില്‍ വാഹനാപകടം; ആറ് മരണം

  • 24th January 2024
  • 0 Comments

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ കല്യാണ്‍ റോഡില്‍ ബസും കാറും ട്രാക്ടറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ഇന്ന് പുലർച്ചെ 2.30നാണ് സംഭവം നടന്നത്. കരിമ്പ് കയറ്റി വന്ന ട്രാക്ടറിന് തകരാർ സംഭവിച്ചതോടെ മറ്റൊരു ട്രാക്ടർ സ്ഥലത്തെത്തി. കാർ നിർത്തിയ ഡ്രൈവർ കരിമ്പ് ഇറക്കാനും കയറ്റാനും സഹായിച്ചു. ട്രാക്ടര്‍ പുറപ്പെടുമ്പോഴായിരുന്നു അപകടമെന്ന് പാർനർ പൊലീസ് അറിയിച്ചു. ട്രാക്ടർ റോഡിലേക്കിറക്കുമ്പോള്‍ എതിരെ വന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് ട്രാക്ടറിലും കാറിലും ഇടിക്കുകയായിരുന്നു. ആറ് പേർ സംഭവ സ്ഥലത്തു വച്ച് തന്നെ […]

National News

മഹാരഷ്ട്രയിൽ വൻ വാഹനാപകടം; മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു

  • 15th October 2023
  • 0 Comments

മഹാരാഷ്ട്രയിൽ വൻ വാഹനാപകടം. മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരണപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ സമൃദ്ധി എക്സ്‌പ്രസ് വേയിലാണ് അപകടമുണ്ടായത്.എക്സ്പ്രസ് വേയിലെ വൈജാപൂർ മേഖലയിൽ പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. സ്വകാര്യ മിനി ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും വിവരമുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്‌നറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആറ് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടെ 12 യാത്രക്കാർ മരിച്ചു. 23 പേർക്ക് പരിക്കേറ്റതായും ഇവരെ […]

National News

മരുന്നും ജീവനക്കാരും ഇല്ല; മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം

  • 3rd October 2023
  • 0 Comments

മഹാരാഷ്ട്ര നന്ദേഡിലെ ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിൽരോഗികളുടെ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കളുൾപ്പെടെ 24 രോഗികളാണ് . മരിച്ചത്. ആറ് ആൺകുട്ടികളും ആറ് പെൺകുട്ടികളുമടക്കം 12 നവജാത ശിശുക്കൾ മരിച്ചവരിൽ ഉൾപ്പെടുന്നു.മറ്റ് അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്ന 12 പേരും മരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളവരാണ് .നന്ദേഡിന്റെ 70 മുതൽ 80 കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങളുടെ എക ആശ്രയമാണ് ഈ ചികിത്സാ കേന്ദ്രം. ദൂരെ സ്ഥലത്ത് നിന്നുപോലും ഇവിടേക്ക് […]

National News

ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

ഇൻസ്റാഗ്രാമിലെ മതപരമായ പോസ്റ്റിനെച്ചൊല്ലി മഹാരാഷ്ട്രയിൽ ഇരുവിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അഹമ്മദ്‌നഗർ ജില്ലയിലെ അകോല നഗരത്തിലും ഷെവ്ഗാവ് ഗ്രാമത്തിലുമാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പൊലീസുകാർ ഉൾപ്പെടെ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വർഗീയ കലാപം മറ്റ് പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ ഇത് വരെ 132 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് പ്രശ്നങ്ങളുടെ തുടക്കം.അകോലയിലെ ഓൾഡ് സിറ്റി ഏരിയയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ചില ഭാ​ഗങ്ങളിൽ പോലീസ് കർഫ്യൂ ഏർപ്പെടുത്തി. അക്രമത്തിനിടെ ഇരുവിഭാഗങ്ങളിൽപ്പെട്ട ആളുകൾ പരസ്പരം കല്ലെറിയുകയും വാഹനങ്ങൾ […]

National News

ദാവൂദ് ഇബ്രാഹിമുമായുള്ള കള്ളപ്പണ ഇടപാട് കേസ്; അറസ്റ്റിലായ നവാബ് മാലിക് ആശുപത്രിയിൽ

  • 25th February 2022
  • 0 Comments

ദാവൂദ് ഇബ്രാഹിമുമായുള്ള കള്ളപ്പണ ഇടപാട് കേസിൽ ഇഡി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ നവാബ് മാലികിനെ ചില ആരോ​ഗ്യ പ്രശ്നങ്ങളാൽ മുംബെെയിലെ ജെ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഓഫീസ് അറിയിച്ചു. കസ്റ്റഡി സമയത്ത്, മാലിക് ചില ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നെന്നും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. നവാബ് മാലിക്കിനെ മാർച്ച് 3 വരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്. 1993 ലെ സ്ഫോടന പരമ്പര കേസ് പ്രതിയുമായി നവാബ് മാലിക് ഭൂമി […]

National News

കോവിഡ് വാക്സിൻ ഒരു ഡോസ് പോലും എടുക്കാത്തവർക്ക് റേഷനും പെട്രോളും ഡീസലും ഗ്യാസുമില്ല; നടപടിയുമായി മഹാരാഷ്ട്രയിലെ ഔംറഗാബാദ് ജില്ലാ ഭരണകൂടം

  • 12th November 2021
  • 0 Comments

കൊവിഡിനെതിരെയുള്ള വാക്‌സിന്‍ ഒരു ഡോസ് പോലും എടുക്കാത്തവർക്ക് നേരെ കടുത്ത നടപടിയുമായി മഹാരാഷ്ട്രയിലെ ഔംറഗാബാദ് ജില്ലാ ഭരണകൂടം. വാക്സിൻ ഒരു ഡോസ് പോലും എടുക്കാത്തവർക്ക് റേഷനും പെട്രോളും ഡീസലും ഗ്യാസും നല്‍കേണ്ടെന്നാണ് തീരുമാനം. . ജില്ലയിലെ കൊവിഡ് വാക്‌സിനേഷന്‍ പ്രതീക്ഷിച്ചത്ര വേഗതയില്‍ നീങ്ങുന്നില്ലെന്ന് കണ്ടാണ് ജില്ലാ ഭരണകൂടം നടപടിക്കൊരുങ്ങുന്നത്. കൊവിഡ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് കാണിച്ചവര്‍ക്ക് മാത്രം റേഷന്‍ സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കാണിച്ച് കലക്ടര്‍ സുനില്‍ ചവാന്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ കൂടാതെ പെട്രോള്‍ […]

National News

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവകരമെന്ന് പ്രധാനമന്ത്രി

  • 16th July 2021
  • 0 Comments

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുമ്പോഴും കേരളത്തിലും മഹാരാഷ്ട്രയിലും കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളെ കുറിച്ച് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു പ്രതികരണം. രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാണെന്നാണ് കണക്കാക്കുന്നത്. രണ്ടാം തരംഗം എവിടെ തുടങ്ങിയോ അവിടെ സ്ഥിതിഗതികള്‍ ആദ്യം നിയന്ത്രണ വിധേമാവുമെന്നാണ് വിദഗ്ദര്‍ പറഞ്ഞത്. എന്നാല്‍ അതേ സമയത്ത് തന്നെ മഹാരാഷ്ട്രയിലും കേരളത്തിലും കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഗൗരവമേറിയ […]

National News

അനില്‍ ദേശ്മുഖിന് തിരിച്ചടി; സിബിഐ അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളി

  • 8th April 2021
  • 0 Comments

അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് എതിരായ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു അനില്‍ ദേശ്മുഖിന്‍റെ നിലപാട്. എന്നാല്‍ എൻസിപി നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം ധാര്‍മ്മികത ഉയര്‍ത്തി മന്ത്രി സ്ഥാനത്ത് നിന്നും ദേശ്മുഖ് രാജിവെച്ചിരുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാര്‍ട്ടി നേതാവാണ് അനിൽ ദേശ്‌മുഖ്. ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദേശ്മുഖിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും സുപ്രീംകോടതി അറിയിച്ചു. പൊലീസുകാരെ ഉപയോഗിച്ച് […]

error: Protected Content !!