National News

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം: 18 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു, ഫഡ്നവിസിന് ആഭ്യന്തര മന്ത്രിയായേക്കും

  • 9th August 2022
  • 0 Comments

മഹാരാഷ്ട്രയില്‍ 18 എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുംബൈയിലായിരുന്നു വിപുലമായ ചടങ്ങുകള്‍. ബിജെപിയുടേയും ശിവസേനയുടേയും ഒമ്പത് എംഎല്‍എമാര്‍ വീതമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഏക്‌നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായി അധികാരമേറ്റ് 40 ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാര്‍ ചുമതലയേല്‍ക്കുന്നത്. ഇതുവരെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായിരുന്നു ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ബിജെപിയില്‍നിന്ന് ചന്ദ്രകാന്ത് പാട്ടീല്‍, സുധീര്‍ മുങ്കത്തിവാര്‍, ഗിരീഷ് മഹാജന്‍, സുരേഷ് ഖാദേ, രാധാകൃഷ്ണ വിഖേ പാട്ടീല്‍, രവീന്ദ്ര ചവാന്‍, മംഗള്‍ പ്രഭാത് ലോധ, വിജയകുമാര്‍ ഘവിത്, അതുല്‍ സാവേ എന്നിവരും […]

National News

മഹാരാഷ്ട്രയിൽ പെ‌ട്രോളിനും ഡീസലിനും വില കുറച്ചു; വാക്കുപാലിച്ച് ഷിൻഡെ സർക്കാർ

  • 14th July 2022
  • 0 Comments

മഹാരാഷ്ട്രയില്‍ ഇന്ധനവില കുറയ്ക്കാന്‍ ഷിൻഡെ മന്ത്രിസഭാ തീരുമാനം.മുഖ്യമന്ത്രി ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും നേതൃത്വത്തിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറയുക. ഇന്ധവിലയിലെ മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കുമെന്ന് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേ പ്രഖ്യാപിച്ചിരുന്നു.ഇന്ധനത്തിൻമേലുള്ള വാറ്റ് നികുതി കുറയ്ക്കുമെന്ന വാക്കു പാലിച്ചാണ് ഷിൻഡെ പെട്രോൾ, ഡീസൽ വില കുറച്ചത്. ജനക്ഷേമത്തിനുള്ള ശിവസേന–ബിജെപി സർക്കാരിന്റെ പ്രതിബന്ധതയുടെ ഭാഗമായാണ് വില കുറച്ചതെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് […]

National News

എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തില്‍ ഉടന്‍ തീരുമാനം എടുക്കരുതെന്ന് മഹാരാഷ്ട്ര സ്പീക്കറോട് സുപ്രീംകോടതി

  • 11th July 2022
  • 0 Comments

ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തിന് എതിരെ ശിവസേന സമര്‍പ്പിച്ച ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ല എന്ന് സുപ്രീംകോടതി അറിയിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച് രൂപികരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ബെഞ്ച് രൂപികരിക്കാന്‍ സമയമെടുക്കുമെന്നും ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം കോടതി വിധി വരുന്നത് വരെ അയോഗ്യത വിഷയത്തില്‍ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി സ്പീക്കറോട് നിര്‍ദേശിച്ചു. ഇക്കാര്യം പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിനെ അറിയാക്കാന്‍ ഗവര്‍ണറിനായി ഹാജരായ സോളിസിറ്റര്‍ ജനറലിനെ […]

National News

വിശ്വാസ വോട്ടെടുപ്പില്‍ ഷിന്‍ഡെ സര്‍ക്കാരിന് ഉജ്ജ്വല വിജയം, 164 പേരുടെ പിന്തുണ

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ട് നേടി ഷിന്‍ഡെ സര്‍ക്കാര്‍. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 164 പേരുടെ പിന്തുണ നേടിയാണ് ജയം. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎല്‍എയെ കൂടി ഷിന്ദേ പക്ഷത്തേക്ക് ചാടി. 99 എംഎല്‍എമാര്‍ അവിശ്വാസം രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിനേക്കാള്‍ എട്ടു വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട് പ്രതിപക്ഷത്തിന്. കോണ്‍ഗ്രസ് എംഎല്‍എമാരായ അശോക് ചവാര്‍, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ സഭയില്‍ എത്തിയില്ല. ഇന്നലെ ബിജെപിയുടെ രാഹുല്‍ നര്‍വേക്കര്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ […]

National News

തിന്മ വര്‍ധിക്കുമ്പോള്‍ നശീകരണം അനിവാര്യമാകുന്നു, അതിനുശേഷം സൃഷ്ടി നടക്കും, വീഡിയോയുമായാണ് കങ്കണ റണൗട്ട്

  • 30th June 2022
  • 0 Comments

മഹാരാഷ്ട്രയിലെ രാഷ്ട്രീയസംഭവവികാസങ്ങളില്‍ പ്രതികരണവുമായി നടി കങ്കണ റണൗട്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോയുമായാണ് കങ്കണ എത്തിയത്. ‘പാപം ചെയ്തുകൂട്ടുമ്പോള്‍ അവസാനം സര്‍വ്വനാശമാണെന്ന് ഓര്‍ക്കുക. പിന്നീടാണ് മഹത്തായ സൃഷ്ടി നടക്കുന്നത്. അപ്പോള്‍ അവിടെ വിരിയുന്നത് താമരയാണ്’ എന്ന തലവാചകത്തോ ടൊപ്പമുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. ശിവസേനയുടെ സര്‍വ്വനാശം താന്‍ എന്നേ പ്രവചിച്ചതാണെന്നാണ് കങ്കണ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടുന്നു. അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ഇന്ദിരയ്ക്കും കോണ്‍ഗ്രസ്സിനും ഏറ്റ ആഘാതത്തെ ഉദാഹരണ സഹിതം കങ്കണ ആവര്‍ത്തിക്കുന്നു. […]

National News

മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലേക്ക്, ഷിന്‍ഡെ മുംബൈയിലെത്തി; ഫഡ്നാവിസിനൊപ്പം ഗവര്‍ണറെ കാണും

  • 30th June 2022
  • 0 Comments

ഒടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിയായേക്കും. ഏകനാഥ് ഷിന്‍െഡ ഉപമുഖ്യമന്ത്രിമാകുമെന്നാണ് സൂചന. ഷിന്‍ഡെ മുംബൈയില്‍ തിരിച്ചെത്തി, ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാവും ഗവര്‍ണറെ കാണുക. കനത്ത സുരക്ഷയാണ് ഏകനാഥ് ഷിന്‍ഡേയ്ക്ക് പൊലീസ് ഒരുക്കിയിരുന്നത്. മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നാണ് ഏകനാഥ് ഷിന്‍ഡേ പറയുന്നത്. ബിജെപിക്ക് 27, ഷിന്‍ഡെ പക്ഷത്തിനു 15 വീതം മന്ത്രിമാരുണ്ടാകുമെന്നാണു സൂചന. അസമിലെ ഗുവാഹത്തിയില്‍നിന്ന് ഇന്നലെ വൈകിട്ട് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷിന്‍ഡെ പക്ഷം ഇന്നു രാവിലെ […]

National News

ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍;മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ

  • 29th June 2022
  • 0 Comments

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‍ക്ക് നാളെ നിർണായകം. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡേ പറഞ്ഞു.വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് ഗവർണർ ഭഗത് സിങ് കോഷിയാരി നിർദേശിച്ചിരിക്കുന്നത്.തിങ്കളാഴ്ചത്തെ മഹാരാഷ്ട്ര ബി.ജെ.പി. കോർകമ്മിറ്റി യോഗത്തിനുശേഷം ചൊവ്വാഴ്ച ഡൽഹിയിലെത്തിയ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ചർച്ചനടത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിൽ തിരിച്ചെത്തിയ ദേവേന്ദ്രഫഡ്നവിസ് ഗവർണർ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഉദ്ദവ് സർക്കാരിന്റെ ഭൂരിപക്ഷം […]

National News

ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നു, പേര് ‘ശിവസേന ബാലാസാഹെബ് താക്കറെ’

  • 25th June 2022
  • 0 Comments

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോരില്‍ പുതിയ വഴിത്തിരിവ്. മന്ത്രി ഏക്നാഥ് ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവസേന ബാലാസാഹെബ് താക്കറെ എന്നായിരിക്കും പേരെന്നാണ് റിപ്പോര്‍ട്ട്. ഷിന്‍ഡെയുടെ താനെയിലെ വസതിയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ വിമതരെ അയോഗ്യരാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ നീക്കം. ശിവസേന ബാലസാഹെബ് പിന്നീട് ഒരു രാഷ്ട്രീപാര്‍ട്ടിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘ഞങ്ങളുടെ സംഘം ശിവസേന ബാലസാഹെബ് എന്ന പേരിലറിയപ്പെടും. ഒരു പാര്‍ട്ടിയിലും ലയിക്കുകയില്ല’ വിതമ എംഎല്‍എയും അവരുടെ വക്താവായി […]

National News

ഷിന്‍ഡെ ക്യാംപില്‍ 42 എംഎല്‍എമാര്‍; ഉദ്ധവ് താക്കറെക്കൊപ്പം 13 പേര്‍ മാത്രം, മഹാ വികാസ് അഖാഡി സഖ്യം വിടാന്‍ തയ്യാറെന്ന് ശിവസേന

  • 23rd June 2022
  • 0 Comments

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയില്‍ 42 എം എല്‍ എമാരുടെ പിന്തുണ ഉറപ്പിച്ച് വിമത എം എല്‍ എ ഏകനാഥ് ഷിന്‍ഡെ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചു ചേര്‍ന്ന നേതൃയോഗത്തില്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 13 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ശിവസേനയുടെ 35 ഉം ഏഴ് സ്വതന്ത്ര എംഎല്‍എമാരുടെയും ദൃശ്യമാണ് ഷിന്‍ഡെ ക്യാമ്പ് പുറത്തുവിട്ടത്. ഇനിയും അഞ്ച് എംഎല്‍എമാര്‍ കൂടി തങ്ങള്‍ക്കൊപ്പം ചേരുമെന്നും വിമതപക്ഷം അവകാശപ്പെട്ടു. വിമത എംഎല്‍എമാര്‍ അസമിലെ ഗുവാഹത്തിയില്‍ റാഡിസണ്‍ ഹോട്ടലിലാണ് ഉള്ളത്. അസമില്‍ […]

National News

ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു, ഷിന്‍ഡെയുടെ ക്യാമ്പിലേക്ക് മൂന്ന് ശിവസേന എംഎല്‍എമാര്‍ കൂടിയെത്തി

  • 23rd June 2022
  • 0 Comments

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരവേ, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ സന്നദ്ധത അറിയിച്ചു. കൂടാതെ, മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ‘വര്‍ഷ’ ഒഴിഞ്ഞ് സ്വവസതിയായ ‘മാതോശ്രീ’യിലേക്ക് ഉദ്ധവ് താക്കറെ പോയി. എന്നാല്‍ ഉദ്ധവ് താക്കറെയുടെ ഈ സമ്മര്‍ദ്ദതന്ത്രവും ഫലിച്ചില്ലെന്നാണ് സൂചന. ഏകനാഥ് ഷിന്‍ഡെയുടെ ക്യാമ്പിലേക്ക് ഇന്ന് രാവിലെയോടെ മൂന്ന് ശിവസേന എംഎല്‍എമാര്‍ കൂടിയെത്തി. കുടുംബസമേതമാണ് ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ എന്ന പഞ്ചനക്ഷത്രഹോട്ടലിലേക്ക് എംഎല്‍എമാര്‍ എത്തിയത്. നിലവില്‍ ഷിന്‍ഡെ ക്യാമ്പില്‍ 33 എംഎല്‍എമാരുണ്ടെന്നാണ് സൂചന. കൂറുമാറ്റനിരോധനനിയമം ഒഴിവാകണമെങ്കില്‍ […]

error: Protected Content !!