മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിട്ടേക്കും,ടൂറിസം മന്ത്രി എന്നത് ട്വിറ്ററില്‍ നിന്ന് നീക്കി ആദിത്യ താക്കറെ
മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടൂറിസം മന്ത്രി എന്നത് ട്വിറ്ററില്‍ നിന്നും ആദിത്യ താക്കറെ നീക്കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം.ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും നേതൃയോഗം വിളിച്ചു. മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒരു മണിയ്ക്ക് അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പിരിച്ചുവിടുന്ന സാഹചര്യം ഒരുങ്ങുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റില്‍ കുറിച്ചു. 55 പേരാണ് മന്ത്രിസഭയില്‍ ശിവസേനയ്ക്കുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും നിലവില്‍ ഏക് നാഥ് […]