Kerala News

സംഘർഷത്തിന് തുടക്കമിട്ടത് എസ്എഫ്ഐ;കമ്മീഷണർക്ക് പരാതി നൽകി ഫ്രട്ടേണിറ്റി

  • 19th January 2024
  • 0 Comments

മഹാരാജാസ് കോളേജിൽ ഇന്നലെ നടന്ന സംഘർഷത്തിൽ കമ്മീഷണർക്ക് പരാതി നൽകി ഫ്രട്ടേണിറ്റി. എസ് എഫ് ഐ ക്രിമിനലുകളെ പോലീസ് സംരക്ഷിക്കുകയാണെന്ന് ഫ്രട്ടേണിറ്റി സംസ്ഥാന പ്രസിഡന്റ് കെഎം ഷഫ്രിൻ പറഞ്ഞു. സംഘർഷത്തിന് തുടക്കമിട്ടത് എസ് എഫ് ഐ ആണെന്നും ഫ്രട്ടേണിറ്റി പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിൽ പറയുന്നു. അതെ സമയം, സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രകടനം നടത്തി മാർഗതടസം സൃഷ്ടിച്ചു എന്ന കുറ്റത്തിനാണ് കേസ്. കണ്ടാൽ അറിയാവുന്ന […]

Kerala News

പ്രകടനം നടത്തി മാർഗതടസം സൃഷ്ടിച്ചു; മഹാരാജാസ് കോളേജിൽ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • 19th January 2024
  • 0 Comments

മഹാരാജാസ് കോളേജിൽ ഇന്നലെ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്. കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെ പ്രകടനം നടത്തി മാർഗതടസം സൃഷ്ടിച്ചു എന്ന കുറ്റത്തിനാണ് കേസ്. അതെ സമയം, ഇന്നലെ മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത.കത്തികുത്തുമായി ബന്ധപ്പെട്ട് കെഎസ്‌യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവർത്തകരായ 15 പേർക്കെതിരെയാണ് ഇതുവരെ പൊലീസ് കേസെടുത്തത്.കേസുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവർത്തകൻ ഇജിലാലിനെയാണ് […]

Kerala News

മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം; മാപ്പ് പറഞ്ഞ് വിദ്യാർത്ഥികൾ

  • 4th September 2023
  • 0 Comments

മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെഎസ്‌യു നേതാവ് അടക്കം 6 വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പ് പറഞ്ഞു. വിദ്യാർത്ഥികൾ തെറ്റ് ആവർത്തിക്കില്ലെന്ന് രക്ഷിതാക്കളും ഉറപ്പ് നൽകി. കോളജ് കൗൺസിലിന്റെ നിർദേശപ്രകാരമാണ് വിദ്യാർത്ഥികൾ അധ്യാപകനായ ഡോ. പ്രിയേഷിനോട് മാപ്പ് പറഞ്ഞത്.അധ്യാപകനെ അപമാനിച്ച വിദ്യാർഥികൾ മാപ്പുപറയണമെന്ന് കോളജ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾ അധ്യാപകനോട് മാപ്പു പറയാനാണ് നിർദേശിച്ചത്. ആറു വിദ്യാർഥികളുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ ചൊവ്വാഴ്ച അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് അക്കാദമിക് കൗൺസിൽ ചേർന്ന് തുടർനടപടി […]

Kerala News

മഹാരാജാസിൽ അധ്യാപകനെ അവഹേളിച്ച സംഭവം; നടപടി രാഷ്ട്രീയ പ്രേരിതം; അധ്യാപകനൊപ്പമെന്ന് കെ എസ് യു

  • 15th August 2023
  • 0 Comments

മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെ എസ് യു അധ്യാപകനൊപ്പമാണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. യൂണിറ്റ് വൈസ് പ്രസിഡന്റിനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതി നൽകുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു. മുഹമ്മദ് ഫാസിലിന് സംഭവവുമായി ബന്ധമില്ലെന്നും ഗൂഢാലോചനയിൽ മാധ്യമങ്ങളും കൂട്ട് നിന്നുവെന്നും അലോഷ്യസ് സേവ്യര്‍ ആരോപിച്ചു. അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെസസ്‌പെൻഡ് ചെയ്തിരുന്നു.പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ […]

Kerala News

വ്യാജ സർട്ടിഫിക്കറ്റ് കേസ്; മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തി പോലീസ്

  • 12th June 2023
  • 0 Comments

കെ. വിദ്യ ഗസ്റ്റ് ലക്ചറർ നിയമനത്തിനു വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്‌ ഹാജരാക്കി തട്ടിപ്പു നടത്താൻ ശ്രമിച്ചെന്നകേസിൽ മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പോലീസിന് ആവശ്യമായ എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്നും വിശദമായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും വൈസ് പ്രിൻസിപ്പൽ പറഞ്ഞു. അഗളി പോലീസാണ് മഹാരാജാസ് കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചത്. കോളേജിൽ ഉപയോഗിക്കുന്ന സീലും ഒപ്പും അല്ല വിദ്യ സർട്ടിഫിക്കറ്റിൽ ഉപയോഗിച്ചിരുന്നതെന്നും തീയതി അടക്കമുള്ള കാര്യങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റിൽ തെറ്റുകളുണ്ടെന്നുമാണ് കോളേജ് അറിയിക്കുന്നത്. എന്നാൽ, ഇത്രയും ദിവസമായിട്ടും […]

Kerala News

വിദ്യയുടെ വീട്ടിൽ പൊലീസ് എത്തി; വീട് പൂട്ടിയ നിലയിൽ

  • 10th June 2023
  • 0 Comments

കാസർകോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ എസ്എഫ്ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയുടെ ‍വീട്ടിൽ പൊലീസ് എത്തി. തൃക്കരിപ്പൂരിലെ വീട് പൂട്ടിയ നിലയിലാണ്. തുടർന്ന് പൊലീസ് സമീപത്തെ വീട്ടിൽ നിന്ന് വിവരങ്ങൾ തിരക്കി. വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു 4 ദിവസം കഴിഞ്ഞിട്ടും അവരെ കണ്ടെത്തിയിട്ടില്ല. കാലടിയിൽ സംസ്കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവിൽ താമസിക്കുന്നതെന്നാണു ആരോപണം.വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ വ്യാജരേഖ സംബന്ധിച്ച വിവരങ്ങൾ അറിയാനാകൂ. […]

Kerala

മഹാരാജാസ് കോളേജിലെ കെഎസ്‌യു-എസ്എഫ്‌ഐ സംഘർഷം; അറസ്റ്റിലായ അനുജനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് സഹോദരന്റെ ആത്മഹത്യാ ഭീഷണി

  • 3rd November 2022
  • 0 Comments

കൊച്ചി: മഹാരാജാസ് കോളേജിലെ കെഎസ്‌യു-എസ്എഫ്‌ഐ സംഘർഷത്തിൽ അറസ്റ്റിലായ അനുജനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് സഹോദരന്റെ ആത്മഹത്യാ ഭീഷണി. കൊച്ചി തോപ്പുംപടി പാലത്തിനു മുകളിൽ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. യുവാവിനെ രക്ഷപ്പെടുത്തി. ഫോർട്ട് കൊച്ചി സ്വദേശി കമാലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മഹാരാജാസിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ഇയാളുടെ സഹോദരൻ മാലിക്കിനെ കസ്റ്റഡിയിലെടുത്തിരുന്നു. അദ്ദേഹത്തെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാഭീഷണിയെന്ന് സംഭവ സ്ഥലം സന്ദർശിച്ച കൊച്ചി ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. മഹാരാജാസ് കോളെജ് വിദ്യാർത്ഥിയാണ് മാലിക്. സംഘർഷത്തിൽ […]

error: Protected Content !!