Kerala News

വ്യാജരേഖ: പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ഗവര്‍ണര്‍

  • 10th June 2023
  • 0 Comments

ന്യൂഡല്‍ഹി: എറണാകുളം മഹാരാജാസ് കോളജുമായി ബന്ധപ്പെട്ട് ഉയരുന്ന വ്യാജരേഖ വിവാദത്തില്‍ പ്രതികരണവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവത്തില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് സര്‍വകലാശാലകളുടെ കാര്യത്തില്‍ ഇടപെടണമെങ്കില്‍ പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാജരേഖ ചമച്ച കേസിലെ പ്രതി വിദ്യയെ കണ്ടെത്താനാകാതെ പൊലീസ്. വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു 4 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്തെ രണ്ടു സ്റ്റേഷനുകളിൽക്കൂടി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വിദ്യയ്‌ക്കെതിരെ […]

Kerala News

വ്യാജരേഖ ചമച്ച കേസ്: പ്രതി വിദ്യ ഒളിവിൽ തന്നെ, കണ്ടെത്താനാകാതെ പൊലീസ്

  • 10th June 2023
  • 0 Comments

കൊച്ചി: വ്യാജരേഖ ചമച്ച കേസിലെ പ്രതി വിദ്യയെ കണ്ടെത്താനാകാതെ പൊലീസ്. വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു 4 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്തെ രണ്ടു സ്റ്റേഷനുകളിൽക്കൂടി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, കാലടിയിൽ സംസ്കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവിൽ താമസിക്കുന്നതെന്നാണു സൂചന. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. 2021ൽ ആസ്പയർ സ്കോളർഷിപ് ഇന്റേൺഷിപ്പിനു മഹാരാജാസ് കോളജിൽ പ്രവേശനം നേടിയപ്പോൾ […]

Kerala

വിദ്യയ്‌ക്കു വേണ്ടി സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചു; കാലടി സർവകലാശാലയിലേക്ക് കെ എസ് യു പ്രവ‌ർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലേക്ക് കെ എസ് യു പ്രവ‌ർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യ വിജയനുവേണ്ടി സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് പ്രതിഷേധ മാർച്ച്. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് യു പ്രവർത്തകർ സർവകലാശാലയിലേക്ക് എത്തുകയായിരുന്നു. ബാരിക്കേടുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു. ഇതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കവും, സംഘർഷവുമുണ്ടായത്. സർവകലാശാലയുടെ വിജ്ഞാപനത്തിൽ പത്തു സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് മറികടന്നാണ് വിദ്യയടക്കം 15 പേർക്ക് […]

Kerala News

കെ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം: അന്വേഷണം പ്രഖ്യാപിച്ച് കാലടി സർവകലാശാല

വ്യാജരേഖ കേസിലെ പ്രതി വിദ്യ കാലടി സർവകലാശാലയിൽ ചട്ടം മറികടന്ന് പ്രവേശനം നേടിയതിൽ അന്വേഷണം പ്രഖ്യാപിച്ച് സർവകലാശാല. അന്വേഷണത്തിനായി സിൻഡിക്കേറ്റ് ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി യൂണിവേഴ്സിറ്റി വിസി ഉത്തരവിറക്കി. വിദ്യയുടെ പിഎച്ച്ഡി ഗൈഡ് ഡോ. ബിച്ചു എക്സ് മലയിലിന്റെ പരാതി കൂടി പരിഗണിച്ചാണ് നടപടി. വിദ്യക്ക് പിഎച്ച്ഡി പ്രവേശനം നൽകിയത് എല്ലാ ചട്ടങ്ങളും പാലിച്ചെന്ന് കാലടി സർവകലാശാല മലയാള വിഭാഗം മുൻ മേധാവി ഡോ. വി.എ വത്സലൻ പറഞ്ഞിരുന്നു. വ്യാജ രേഖ വിവാദവുമായി ബന്ധപ്പെട്ട കെ […]

Kerala News

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ; വിദ്യക്കെതിരെ ചുമത്തിയത് ജാമ്യമില്ലാക്കുറ്റം

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ എസ് എഫ് ഐ നേതാവ് കെ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ്. ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനി കെ.വിദ്യ (വിദ്യ വിജയന്‍) ഗെസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് വിവാദമായതോടെയാണ് കേസെടുത്തത്. കാലടി സംസ്‌കൃത സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന വിദ്യ മുന്‍പ് എറണാകുളം മഹാരാജാസിലും […]

Kerala News

‘വർഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും, ഇന്ത്യ പറഞ്ഞു, ഇന്ത്യ ഈസ് ഇന്ദിര; ഉയർത്തി കെട്ടി കെ എസ് യു മഹാരാജാസിൽ ബാനർ പോര്

  • 13th August 2022
  • 0 Comments

എറണാകുളം മഹാരാജാസ് കോളേജിൽ കെ.എസ്.യു എസ്.എഫ്.ഐ ബാനർ പോര്.കെ എസ് യുവാണ് പുതിയ ബാനർ കെട്ടിയിരിക്കുന്നത്. ‘വര്‍ഗീയതയും കമ്മ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത് ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ’ എന്നാണ് കെ എസ് യു ബാനറിൽ എഴുതിയിരിക്കുന്നത്.എസ്.എഫ്.ഐ നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡന്‍ എം.പി പാര്‍ലമെന്‍റില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് കോളേജ് കവാടത്തില്‍ ആദ്യ ബാനർ എത്തിയത്.‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന്’ഇതായിരുന്നു എസ്എഫ്ഐയുടെ ആദ്യ ബാനർ.ഇതിന് മറുപടിയായി ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും എന്ന് കെ […]

Kerala News

ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ;കെഎസ്‌യു ബാനര്‍ മറച്ച് എസ്എഫ്‌ഐ

  • 12th August 2022
  • 0 Comments

മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐയുടെ ബാനറിന് മറുപടിയായി കെഎസ്‌യു ഉയര്‍ത്തിയ ബാനര്‍ മറച്ച് എസ്എഫ്‌ഐയുടെ പുതിയ ബാനര്‍.ഇന്ദിരാഗാന്ധി ക്രൂരയായ ഭരണാധികാരി തന്നെയാണെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ ഇരുണ്ടകാലത്തിലേക്ക് തള്ളിവിട്ടത് ഇന്ദിരയാണെന്ന് ബാനര്‍ ഉയര്‍ത്തിയ ഫോട്ടോ പങ്കുവച്ച് മഹാരാജാസിലെ എസ്എഫ്‌ഐക്കാര്‍ വ്യക്തമാക്കി.ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും എന്നെഴുതിയ ബാനര്‍ ഇന്നലെ കെഎസ്‌യു ഉയര്‍ത്തിയിരുന്നു. അതിന് തുടര്‍ മറുപടി ആയാണ് പുതിയ ബാനാര്‍ എസ്എഫ്‌ഐ ഉയര്‍ത്തിയത്.എസ്എഫ്‌ഐ നിരോധിക്കണമെന്ന ഹൈബി ഈഡന്‍ എംപിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് എന്നെഴുതിയ ബാനര്‍ […]

Kerala News

പരീക്ഷയ്ക്കിടെ കറന്റ് പോയി മൊബൈല്‍ ഫോണ്‍ വെളിച്ചത്തിൽ പരീക്ഷയെഴുതി വിദ്യാർത്ഥികൾ സംഭവം മഹാരാജാസിൽ

  • 12th April 2022
  • 0 Comments

എറണാകുളം മഹാരാജാസ് കോളജില്‍ മൊബൈല്‍ ഫോണ്‍ ഫ്ലാഷ് ഉപയോഗിച്ച് പരീക്ഷ എഴുതി വിദ്യാര്‍ത്ഥികള്‍.ഇന്നലെ നടന്ന ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫഌഷിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതിയത്. കറണ്ട് പോയതിനെത്തുടര്‍ന്ന് പരീക്ഷ നടക്കുന്ന ഹാളില്‍ വെളിച്ചമില്ലാതായപ്പോള്‍ കോളജ് അധ്യാപകര്‍ തന്നെ മൊബൈല്‍ ഫ്‌ലാഷ് ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. , ബിരുദാനന്തര പരീക്ഷകൾ നടക്കുന്നതിനിടെമഴ ശക്തമായതോടെ വൈദ്യുതി മുടങ്ങുകയും പിന്നീടങ്ങോട്ട് വിദ്യാര്‍ത്ഥികൾ മൊബൈൽ ഫോൺ വെളിച്ചത്തിൽ പരീക്ഷ എഴുതുകയുമായിരുന്നു. നിയമപ്രകാരം പരീക്ഷാ ഹോളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കാൻ […]

error: Protected Content !!