Kerala News

മദ്രസാ പാഠപുസ്തകത്തിൽ റോഡ് സുരക്ഷയും ; അഭിനന്ദനവുമായി മോട്ടോർവാഹന വകുപ്പ്

  • 4th October 2023
  • 0 Comments

പരപ്പനങ്ങാടി: റോഡിലെ കരുതലിന്റെ ബാലപാഠങ്ങൾ കുരുന്നുമനസ്സുകളിലേക്ക് പകർന്നുനൽകുന്ന മദ്രസാ പാഠപുസ്തകത്തിന് മോട്ടോർവാഹന വകുപ്പിന്റെ അനുമോദനം. കോഴിക്കോട് മർകസുദ്ദഅവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (സി.ഐ.ഇ.ആർ.) പുറത്തിറക്കുന്ന പാഠപുസ്തകങ്ങളിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്.ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് റോഡിലെ മര്യാദകളും നിയമസാക്ഷരതയും അവ പാലിക്കുന്നതിന്റെ പ്രാധാന്യവും ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്യരൂപത്തിലും സൂചനാരൂപത്തിലും അഭ്യാസരൂപത്തിലുമെല്ലാം റോഡ്‌നിയമങ്ങളും മര്യാദകളും വളരെ ശാസ്ത്രീയമായും വിശദമായും പഠിപ്പിക്കുന്നുണ്ട്. 2003 മുതലാണ് കെ.എൻ.എം മർകസുദ്ദഅവയ്ക്കു കീഴിൽ സി.ഐ.ഇ.ആർ. പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്തും വിദേശത്തുമായി നിരവധി […]

error: Protected Content !!