കള്ളക്കുറിശ്ശിയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ; റീ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്
തമിഴ്‌നാട്ടിലെ കള്ളക്കുറിശ്ശിയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലുടന്‍ മൃതദേഹം സംസ്‌കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഭാവിയില്‍ കാമ്പസുകളില്‍ ആത്മഹത്യ നടന്നാല്‍ സിബിസിഐഡി കേസന്വേഷിക്കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. കള്ളക്കുറിശ്ശിയില്‍ നടന്നത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും ആക്രമണം ആസൂത്രിതമാണെന്നും നിരീക്ഷിച്ചു. സംഘര്‍ഷാവസ്ഥ തുടരുന്ന കള്ളകുറിച്ചിയിലേക്ക് രണ്ട് മന്ത്രിമാരെ കൂടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അയച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി അല്‍പില്‍ മഹേഷ് പൊയ്യാമൊഴി, പൊതുമരാമത്ത് മന്ത്രി എ.വി.വേലു എന്നിവരാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം […]

