സൗജന്യങ്ങൾ ഒഴിവാക്കൂ ; അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൂ; തെരെഞ്ഞെടുപ്പ് പാർട്ടികളോട് മദ്രാസ് ഹൈ കോടതി
തെരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തില്‍ സൗജന്യങ്ങളുടെ വന്‍ വാഗ്ദാനങ്ങള്‍ക്ക് പകരം അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് മദ്രാസ് ഹൈക്കോടതി. ജനകീയ വാഗ്ദാനങ്ങൾ നൽകിയാണ് രാഷ്ട്രീയ പാർട്ടികൾ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നത്. വീട്ടമ്മമാർക്ക് മാസംതോറും 1000 രൂപ നല്‍കുമെന്ന് ഒരു പാര്‍ട്ടി വാഗ്ദാനം ചെയ്താല്‍ 1500 നല്‍കുമെന്ന വാഗ്ദാനവുമായി അടുത്തയാള്‍ വരും. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. സൗജന്യങ്ങൾ കൊണ്ട് മുന്നോട്ടുപോകാമെന്ന മനോഭാവമാണ് ഇതോടെ ജനങ്ങളിലുണ്ടാകുന്നതെന്നും ജസ്റ്റിസ് എൻ. കിരുഭാകരൻ, ബി. പുകഴേന്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. നിര്‍ഭാഗ്യവശാല്‍, വികസനം, കാർഷിക മുന്നേറ്റം, […]
