National News

പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കളെ സത്യവാങ്മൂലം ഇല്ലാതെ പ്രവേശിപ്പിക്കാനാവില്ല; മദ്രാസ് ഹൈക്കോടതി

  • 31st January 2024
  • 0 Comments

പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കളെ സത്യവാങ്മൂലം ഇല്ലാതെ പ്രവേശിപ്പിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സർക്കാരിനോടും സംസ്ഥാന ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് വകുപ്പിനും ഇത് സംബന്ധിച്ച് നിർദേശം നൽകി.പഴനി ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമല്ലെന്നും ക്ഷേത്രത്തിൽ എത്തുന്നവർആചാരാനുഷ്ഠാനങ്ങൾ പാലിച്ച് വേണം പ്രവേശിക്കാനെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. അഹിന്ദുക്കൾക്ക് ദർശനം വിശ്വാസിയാണെന്ന സത്യവാങ്മൂലം ഉണ്ടെങ്കിൽ മാത്രമേ അനുവദിക്കാവൂ എന്ന് നിർദേശിച്ച കോടതി ഹിന്ദു ദൈവ വിശ്വാസിയല്ലാത്തവർക്കും അഹിന്ദുക്കൾക്കും ക്ഷേത്ര ദർശനം അനുവദിക്കില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ പുനഃസ്ഥാപിക്കാൻ […]

Entertainment News

താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മാനനഷ്ടക്കേസുമായി ഹൈക്കോടതിയിൽ

  • 10th December 2023
  • 0 Comments

തൃഷക്കെതിരെ അശ്ളീല പരാമർശം നടത്തി കേസിൽ കുടുങ്ങിയ നടൻ മൻസൂർ അലി ഖാൻ മാന നഷ്ട കേസുമായി ഹൈക്കോടതിയിൽ. തൃഷ, നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണു കേസ് ഫയൽ ചെയ്തത്. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ പൂർണമായി കാണാതെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നുമാണ് ഹർജിയിലെ ആരോപണം. കഴിഞ്ഞ ദിവസം വിഷയത്തിൽ മൻസൂർ അലി ഖാൻ […]

Entertainment News

ലൈക്ക പ്രൊഡക്ഷൻസിന്റെ പരാതി; വിശാലിന്റെ ചിത്രങ്ങളുടെ റിലീസിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി

  • 6th April 2023
  • 0 Comments

തമിഴ് നടൻ വിശാലിന്റെ സിനിമകൾക്ക് റിലീസ് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. സിനിമകൾ തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്യുന്നതിനാണ് വിലക്ക്.നടനെതിരെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നൽകിയ പരാതിയിന്മേലാണ് ഉത്തരവ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി രാജ, ജസ്റ്റിസ് ഡി ഭരത ചക്രവർത്തി എന്നിവരടങ്ങുന്ന ബഞ്ചാണ് ഉത്തരവിട്ടത്. 2016ൽ അൻബുചെഴിയൻ എന്ന വ്യക്തിയിൽ നിന്നും നിന്ന് ‘മരുദ്’ എന്ന ചിത്രത്തിന് വേണ്ടി വിശാൽ 15 കോടി രൂപ വായ്പയെടുത്തു. 2019-ൽ ലൈക്ക പ്രൊഡക്ഷൻസ് ലോൺ ഏറ്റെടുക്കുകയും […]

National

17കാരന്റെ ആത്മഹത്യ ;എല്ലാ കേസിലും സ്‌കൂളിനെയും അധ്യാപകരെയും കുറ്റപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി, അമ്മയുടെ ഹർജി തള്ളി

  • 9th November 2022
  • 0 Comments

ചെന്നൈ: ഒരു സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും പ്രവൃത്തികൾക്കെല്ലാം അധ്യാപകരെയോ പ്രധാനാധ്യാപകനെയോ കുറ്റപ്പെടുത്താനാകില്ലെന്ന് പതിനേഴുകാരൻ ആത്മഹത്യ ചെയ്ത കേസിൽ മദ്രാസ് ഹൈക്കോടതി. “ ആത്മഹത്യക്കേസുകളിൽ, തെളിവുകളുടെ അഭാവത്തിൽ രക്ഷിതാക്കൾ അധ്യാപകരെയും പ്രധാനാധ്യാപകരെയും കുറ്റപ്പെടുത്തേണ്ടതില്ല,” ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം പറഞ്ഞു. അധ്യാപകനോ പ്രധാനാധ്യാപകനോ ശാരീരികമായി മർദനമേൽപ്പിച്ച് ശിക്ഷിച്ചാൽ മാത്രമേ അവരെ വിചാരണ ചെയ്യാൻ കഴിയൂ. വിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇത്തരം ശിക്ഷാ രീതികൾ അനുവദീയമല്ലെന്നും“ കോടതി വ്യക്തമാക്കി. “പ്രധാനാധ്യാപകരെയും അധ്യാപകരെയും പൊതുവെ അപകീർത്തിപ്പെടുത്തുന്ന രീതി എല്ലാ സാഹചര്യങ്ങളിലും അംഗീകരിക്കാനാവില്ല. […]

National News

ആര്‍.എസ്.എസ് റൂട്ട്മാര്‍ച്ച്;തമിഴ‍്‍നാട് സർക്കാർ തീരുമാനം ശരിവച്ച് മദ്രാസ് ഹൈക്കോടതി

  • 30th September 2022
  • 0 Comments

ആര്‍.എസ്.എസ് റൂട്ട്മാര്‍ച്ച് തടഞ്ഞ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചു.. പിഎഫ്ഐ നിരോധനത്തെ തുടർന്ന് വർഗീയ സംഘർഷ സാധ്യത ഉള്ളതിനാലാണ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ വിശദീകരണം കണക്കിലെടുത്ത കോടതി, ഒക്ടോബർ രണ്ടിന് പകരം നവംബർ ആറിന് റൂട്ട് മാർച്ച് നടത്താവുന്നതാണെന്ന് ആ‌ർഎസ്എസിനോട് നിർദേശിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികവും ബി.ആര്‍. അംബേദ്ക്കറുടെ ജന്മശതാബ്ദിയും വിജയദശമിയും മുന്‍നിര്‍ത്തി 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ചും പൊതുസമ്മേളനവും നടത്താനാണ് ആര്‍.എസ്.എസ് നിശ്ചയിച്ചിരുന്നത്. ഇതിന് പോലീസ് […]

National News

ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിനു തുല്യം – മദ്രാസ് ഹൈക്കോടതി

  • 15th July 2022
  • 0 Comments

ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോട് കാണിക്കുന്ന ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. താലി വിവാഹ ഉടമ്പടിയിലെ പ്രധാന കണ്ണിയായാണ് കരുതപ്പെടുന്നത്. അതുകൊണ്ട് താലി നീക്കം ചെയ്യുന്നത് ഭര്‍ത്താവിന് നല്‍കുന്ന അങ്ങേയറ്റത്തെ മാനസിക പീഡനമാണെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. ഈറോഡ് മെഡിക്കല്‍ കോളജിലെ പ്രഫസര്‍ സി. ശിവകുമാറിനു വിവാഹമോചനം അനുവദിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് വി.എം. വേലുമണി, എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി. 2016 ജൂണ്‍ 15 ന് […]

National News

ആരാധനാമൂർത്തിയിൽ വിശ്വസിക്കുന്ന മറ്റു മത വിഭാഗങ്ങളിൽപെട്ടവരുടെ ക്ഷേത്ര പ്രവേശനം തടയാനാവില്ല: ഹൈക്കോടതി

ആരാധനാമൂർത്തിയിൽ വിശ്വസിക്കുന്ന മറ്റു മത വിഭാഗങ്ങളിൽപെട്ടവരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കുംഭാഭിഷേക ഉത്സവത്തിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. കുംഭാഭിഷേക ഉത്സവത്തിൽ ക്രിസ്തു മത വിശ്വാസിയായ മന്ത്രി പങ്കെടുക്കുന്നതിനെതിരെ സി. സോമൻ എന്ന വ്യക്തിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ പി.എൻ പ്രകാശ്, ആർ ഹേമലത എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കുംഭാഭിഷേകം […]

National News

എല്ലാ നിവേദനത്തിനും ഹിന്ദിയിൽ മറുപടി നൽകാൻ ആകില്ല; കേന്ദ്ര സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

  • 20th August 2021
  • 0 Comments

എല്ലാ നിവേദനത്തിനും ഹിന്ദിയില്‍ മറുപടി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈകോടതിയുടെ നിർദേശം. 1963ലെ ഒഫിഷ്യൽ ലാഗ്വേജസ് ആക്ട് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നിർദേശം.ഇംഗ്ലിഷിലാണ് നിവേദനം ലഭിക്കുന്നതെങ്കില്‍ ആ ഭാഷയില്‍ തന്നെ മറുപടി നല്‍കേണ്ടത് കേന്ദ്രസർക്കാറിന്‍റെ ഉത്തരവാദിത്തമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. ഇംഗ്ലിഷില്‍ നല്‍കിയ നിവേദനത്തിന് ഹിന്ദിയില്‍ മറുപടി ലഭിച്ചതിനെത്തുടര്‍ന്ന് സി.പി.എം പാര്‍ലമെന്റ് അംഗമായ എസ്. വെങ്കടേശ്വരൻ ഹൈകോടതിയെ സമീപിച്ചിരുന്നു . കേന്ദ്രം സംസ്ഥാനങ്ങളുമായി നടത്തുന്ന കത്തിടപാടുകള്‍ ഇംഗ്ലീഷില്‍ വേണമെന്ന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്. ഏതു ഭാഷയിലും […]

National News

‘അസുഖം മാറാന്‍ ഡോക്ടര്‍ രോഗിക്ക് മരുന്ന് നല്‍കുന്നതു പോലെ കരുതിയാല്‍ മതി’; മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ സുപ്രിംകോടതി

കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആണെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം നല്ല അര്‍ത്ഥത്തില്‍ സ്വീകരിച്ചാല്‍ മതിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി. അസുഖം മാറാന്‍ ഡോക്ടര്‍ രോഗിക്ക് മരുന്ന് നല്‍കുന്നത് പോലെ കണക്കാക്കിയാല്‍ മതിയെന്ന് സുപ്രിംകോടതി പറഞ്ഞു.രൂക്ഷമായ വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നുവെങ്കിലും, പരിധി വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാദിച്ചു പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് കോടതികള്‍ പരാമര്‍ശം നടത്തുന്നത്. അവ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ല. കോടതി നടപടികള്‍ അതേപടി റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതികളെയും […]

National News

‘കഴിഞ്ഞ 14 മാസങ്ങളായി കേന്ദ്രം എന്ത് ചെയ്യുകയായിരുന്നു?രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

  • 29th April 2021
  • 0 Comments

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. ഒന്നാം രോഗ വ്യാപനം പാഠമായി കണ്ടില്ല. സര്‍ക്കാരിന്റെ അനാസ്ഥയില്‍ ജനങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരുന്നു. പന്ത്രണ്ട് മാസത്തെ ജാഗ്രതക്കുറവ് അത്ഭുതപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ബാനര്‍ജി അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്.കൊവിഡ് പ്രതിരോധത്തിലെ വീഴ്‌ചയെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ വാദത്തിനിടെയാണ് കോടതിയുടെ വിമ‌ർശനമുണ്ടായത്. നിലവിലെ കൊവിഡ് സാഹചര്യം അപ്രതീക്ഷിതമായിരുന്നു എന്ന് അഡീഷണൽ സോളിസി‌റ്റർ ജനറൽ കേസിനിടെ വാദിച്ചു. റെംഡെസീവർ മരുന്ന് […]

error: Protected Content !!