പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, മദ്രസ അദ്ധ്യാപകന് 67 വര്‍ഷം കഠിന തടവ്
പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന് 67 വര്‍ഷം കഠിന തടവ്. എറണാകുളം നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്സോ കോടതി ശിക്ഷിച്ചത്. 2020 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസ വിദ്യാര്‍ത്ഥിയായ 11 കാരനെയാണ് അലിയാര്‍ പീഡനത്തിന് ഇരയാക്കിയത്. നിരവധി തവണ മദ്രസയിലെ മുറിയില്‍വെച്ച് പീഡിപ്പിച്ച ഇയാള്‍ ഫോണില്‍ കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണാനും നിര്‍ബന്ധിച്ചിരുന്നു. അലിയാര്‍ക്കെതിരെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ ശരിവെച്ചുകൊണ്ടായിരുന്നു കോടതി തടവ് […]
