മധ്യപ്രദേശിൽ കൊവിഡ് വാക്സീൻ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മധ്യപ്രദേശിൽ കൊവിഡ് വാക്സീൻ കൊണ്ടുവന്ന ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 2,40,000 ഡോസ് കൊവാക്സിൻ ആണ് ട്രക്കിൽ ഉണ്ടായിരുന്നത്. നാര്‍സിങ്പൂരിലെ കരേലി ബസ്റ്റാന്‍റിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. വിവരം ലഭിച്ചതിന് പിന്നാലെ പരിശോധന നടത്തിയ പൊലീസ് ഡ്രൈവറുടെ മൊബൈല്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ട്രക്ക് ഡ്രൈവറേയും സഹായിയും കണ്ടത്താന്‍ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ട്രക്കിന്‍റെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വാക്സിന്‍ സുരക്ഷിതമായിരിക്കുമെന്നാണ് നിഗമനം. 8 കോടി രൂപയോളം രൂപ വിലമതിക്കുന്നതാണ് വാക്സീൻ. രാജ്യത്ത് വാക്സീൻ ക്ഷാമം […]

National News

ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചെന്ന കേസ്; സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ മൂന്നാമതും തള്ളി

  • 28th January 2021
  • 0 Comments

ഹൈന്ദവ ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചു എന്ന കേസില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയ്ക്ക് മൂന്നാമതും ജാമ്യം നിഷേധിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഫാറൂഖി തെറ്റ് ചെയ്തിട്ടില്ലെന്നതിന് തെളിവുകള്‍ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ താന്‍ പരാമര്‍ശിച്ചിട്ടില്ലെന്ന മുനവ്വറിന്റെ വാദം കോടതി തള്ളി. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും കോടതി പറഞ്ഞു. നേരത്തേ രണ്ട് തവണ കീഴ്‌ക്കോടതികള്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി 2നാണ് ഗുജറാത്ത് സ്വദേശിയായ മുനവര്‍ […]

ഓണ്‍ലൈനില്‍ കൗ ക്യാബിനറ്റിന്റെ ആദ്യ യോഗം; അധ്യക്ഷനായി ശിവരാജ് സിങ് ചൗഹാന്‍

  • 22nd November 2020
  • 0 Comments

പശുക്കളുടെ സംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച കൗ ക്യാബിനറ്റിന്റെ ആദ്യ യോഗത്തിന് അധ്യക്ഷത വഹിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ബുധനാഴ്ച്ച വീട്ടില്‍ നിന്ന് ഓണ്‍ലൈനായാണ് ശിവരാജ് സിങ് ചൗഹാന്‍ കൗ ക്യാബിനറ്റിന്റെ ആദ്യ യോഗത്തില്‍ പങ്കെടുത്തത്. കൗ ക്യാബിനറ്റ് രൂപീകരിക്കുമെന്ന് ബുധനാഴ്ചയാണ് അറിയിച്ചത്. സംസ്ഥാനത്തെ പശുക്കളുടെ ക്ഷേമവും സംരക്ഷണവും മുന്‍നിര്‍ത്തിയാണ് പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതെന്ന് ശിവരാജ് സിങ് ചൗഹാന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതോടെ മൃഗസംരക്ഷണ വകുപ്പ്, ഗ്രാമീണ വികസനം, കര്‍ഷക ക്ഷേമ വകുപ്പ് എന്നിവ മധ്യപ്രദേശില്‍ […]

മധ്യപ്രദേശില്‍ പശുക്കള്‍ക്കായി കൗ ക്യാബിനറ്റ്, ഗോ സംരക്ഷണ കേന്ദ്രത്തില്‍ ആദ്യ യോഗം

  • 18th November 2020
  • 0 Comments

മധ്യപ്രദേശില്‍ പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി കൗ ക്യാബിനറ്റ് രൂപികരിക്കുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. മൃഗസംരക്ഷണം, വനം, ഗ്രാമീണ വികസനം, കാര്‍ഷികം തുടങ്ങിയ വകുപ്പുകള്‍ കൗ ക്യാബിനറ്റിന്റെ ഭാഗമാകും. ഇതിന്റെ ആദ്യ യോഗം നവംബര്‍ 22 ന് നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അഗര്‍ മാള്‍വയിലെ ഗോപാഷ്ടമി ഗോ സംരക്ഷണ കേന്ദ്രത്തിലാണ് ആദ്യ യോഗം നടക്കുക. ലൗ ജിഹാദിനെതിരെ നിയമ നിര്‍മ്മാണം നടത്തുമെന്ന് നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം […]

National

മധ്യപ്രദേശ്‌ മുഖ്യമന്ത്രിയ്ക്ക് കോവിഡ്

  • 25th July 2020
  • 0 Comments

ഭോപാൽ: മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു.രോഗലക്ഷണങ്ങളെ തുട‌ർന്ന് നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തന്റെ സ്രവ പരിശോധന പോസിറ്റീവാകുകയായിരുന്നു‌. രോഗം സ്‌ഥീരികരിച്ചതായി അദ്ദേഹം തന്നെയാണ്‌ ട്വീറ്റിലുടെ അറിയിച്ചത്‌. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും നിരീക്ഷണത്തിൽ പോകാനും കോവിഡ്‌ ടെസ്‌റ്റ്‌ നടത്താനും ചൗഹാൻ നിർദേശിച്ചു.

National

പ്രളയത്തിനിടെ സെൽഫി : ചെറു പാലം തകർന്ന് അമ്മയും മകളും മരിച്ചു

മധ്യപ്രദേശ്: ദുരന്ത പൂർണമായ നിമിഷം മൊബൈൽ സെൽഫിയിലൂടെ പകർത്താൻ ശ്രമിക്കവേ ദാരുണ അന്ത്യം. വെള്ളപ്പൊക്ക പ്രദേശത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ അമ്മയും മകളും കനാലില്‍ വീണുമരിച്ചു. ഇവര്‍ നിന്നിരുന്ന ചെറുപാലം തകര്‍ന്നുവീഴുകയും അമ്മയും മകളും കനാലിലേക്ക് വീഴുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ മാന്‍ഡസോറിലാണ് സംഭവം. അപകടം കണ്ട് രക്ഷ പ്രവർത്തകരും നാട്ടുകാരും ഓടി കൂടിയെങ്കിലും ഇരു പേരെയും രക്ഷിക്കാനായില്ല മാന്‍ഡസോര്‍ ഗവണ്‍മെന്റ് കോളേജിലെ പ്രൊഫസറായ ആര്‍.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്ത മകള്‍ അശ്രിതി എന്നിവരാണ് മരണപ്പെട്ടത്.ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് […]

error: Protected Content !!