കേരളത്തിൽ നിന്ന് മദ്യവുമായി പോയ വാഹനം മധുരയിൽ അപകടത്തിൽ പെട്ടു ; മദ്യമെടുക്കാൻ ആളുകളുടെ തിരക്ക്
കേരളത്തിൽ നിന്ന് മദ്യവുമായി പോയ വാഹനം മധുരയിൽ അപകടത്തിൽ പെട്ടു . വിരാഗനൂരിലാണ് 10 ലക്ഷം രൂപയുടെ മദ്യവുമായി പോകുകയായിരുന്ന വാഹനം മറിഞ്ഞത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. മദ്യക്കുപ്പികൾ നിറഞ്ഞ പെട്ടികൾ റോഡിൽ നിരന്നതോടെ അത് എടുക്കാനെത്തിയ ആളുകളുടെ തിരക്ക് മൂലം ദേശീയ പാതയിൽ ഗതാഗത തടസം നേരിട്ട്. മറിഞ്ഞുവീണ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ എടുക്കാൻ തിരക്കുകൂട്ടുന്ന യാത്രക്കാരുടെ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. സമാനമായ മറ്റൊരു സംഭവത്തിൽ, ഏപ്രിൽ 20 ന് […]
