Kerala

വിധിയിൽ നിരാശ, ഞങ്ങൾക്ക് കോടതിയിൽ നിന്ന് നീതി കിട്ടിയില്ല, സുപ്രീംകോടതിയിൽ പോകും: മധുവിന്റെ കുടുംബം

  • 5th April 2023
  • 0 Comments

മധു വധക്കേസിൽ കോടതിയിൽനിന്ന് നീതി കിട്ടിയില്ലെന്ന പരാതിയുമായി മധുവിന്റെ അമ്മയും സഹോദരിയും രംഗത്ത്. പ്രതികൾക്കു നൽകിയ ശിക്ഷ കുറഞ്ഞുപോയെന്നും അതിൽ കടുത്ത നിരാശയുണ്ടെന്നും മധുവിന്റെ അമ്മ മല്ലി വ്യക്തമാക്കി. കോടതിക്ക് വീഴ്ച പറ്റിയെന്നു മധുവിന്റെ സഹോദരി സരസുവും ആരോപിച്ചു. പട്ടിക വിഭാഗക്കാർക്കുള്ള കോടതി വാദിക്കൊപ്പമാണോ പ്രതിക്കൊപ്പമാണോ നിൽക്കേണ്ടത് എന്നും സരസു ചോദിച്ചു.ഞങ്ങൾക്കു വേണ്ടിയുള്ള കോടതിയിൽനിന്നു നീതി കിട്ടിയില്ല. പിന്നെ എവിടെ നിന്നു കിട്ടും. സുപ്രീംകോടതിയിൽ പോയിട്ടായാലും നീതി ഉറപ്പാക്കുമെന്നും സരസു വ്യക്തമാക്കി. മധു നേരിട്ട ദുരന്തം കോടതിക്കു […]

Kerala News

മധു കൊലക്കേസ്;പതിമൂന്ന് പ്രതികൾക്ക് ഏഴു വർഷം തടവും പിഴയും

  • 5th April 2023
  • 0 Comments

മധു വധ കേസ് പ്രതികൾക്ക് 7 വർഷം തടവ് ശിക്ഷ വിധിച്ച് മണ്ണാർക്കാട് എസ് സി / എസ് ടി കോടതി. തടവ് ശിക്ഷ കൂടാതെ ഒന്നാം പ്രതി ഒരു ലക്ഷം രൂപ പിഴയും ബാക്കിയുള്ളവർക്ക് ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

Kerala News

മധു കൊലക്കേസ്; വിധി ആശ്വാസകരം; കേസ് നടത്തിപ്പിൽ സർക്കാരിന് വീഴ്ച പറ്റി ; വി ഡി സതീശൻ

  • 4th April 2023
  • 0 Comments

മധുവിനെ കൊലപ്പെടുത്തിയ പതിനാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമാണെന്ന് വി ഡി സതീശൻ. കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നുവെന്നും സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു. മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷം നൽകുന്നു. മധുവിന്റെ അമ്മയുടേയും […]

Kerala

മധു കൊലപാതക കേസ്; പോലീസ് കസ്റ്റഡിയിലിരിക്കെ യാതൊരു പീഡനവും അനുഭവിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മുൻ മജിസ്ട്രേറ്റ്

  • 9th November 2022
  • 0 Comments

പാലക്കാട് : അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ യാതൊരു മാനസിക- ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന് മണ്ണാർക്കാട് മജിസ്ട്രേറ്റ് ആയിരുന്ന എം രമേശൻ കോടതിയെ അറിയിച്ചു. മണ്ണാർക്കാട് എസ് സി എസ് ടി കോടതി വിസ്തരിക്കുന്നതിനിടയിലാണ് രമേശൻ ഇക്കാര്യം അറിയിച്ചത്. പീഡനം ഏറ്റതിന്റെ യാതൊരു തെളിവുമില്ല. കസ്റ്റഡിയിലിരിക്കെയാണ് മരണം സംഭവിച്ചത്. എന്നാൽ കസ്റ്റഡി മരണമല്ലെന്നും രമേശൻ പറഞ്ഞു. അതേസമയം മധുവിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ പൊലീസ് പാലിച്ചില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ദേഹപരിശോധന അടക്കം നടത്തിയിട്ടില്ല. പൊലീസ് […]

Kerala News

മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് കെ.സുധാകരന്‍

  • 10th August 2022
  • 0 Comments

ആള്‍കൂട്ട അക്രമണത്തില്‍ കൊല്ലപ്പെട്ട പാലക്കാട് അട്ടപ്പാടി ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമാണ്. കൂറുമാറിയവര്‍ക്കെതിരെയും അതിന് കളമൊരുക്കിയവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം ഗുരുതരമാണ്. കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കം തടയാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. ആദിവാസി വിഭാഗത്തോടുള്ള എല്‍ഡിഎഫ് സര്‍ക്കാറിന്റെ സമീപനം വ്യക്തമാക്കുന്നതാണ് മധുവധക്കേസിലെ നിലപാട്. ആദിവാസി […]

Kerala News

മധു കൊലപാതക കേസ്; വിചാരണ നേരത്തെയാക്കി ഹൈക്കോടതി

  • 10th February 2022
  • 0 Comments

അട്ടപ്പാടി മധുകൊലക്കേസിലെ വിചാരണ നടപടികൾ നേരത്തേയാക്കി. ഫെബ്രുവരി 18 ന് കേസ് പരിഗണിയ്ക്കും. നേരത്തേ മാർച്ച് 26ലേക്ക് മാറ്റിയ കേസ് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഫെബ്രുവരി 18 നേക്ക് ആക്കിയത്. അതിനിടെ, കേസിലെ പ്രതികൾക്ക് ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പും കൈമാറി. കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം ഉയർന്നിരുന്നു.

error: Protected Content !!