കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു
കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ നിന്നും 70 പേർക്ക് വിവാഹ ധനസഹായവും 3 പേർക്ക് പ്രസവാനുകൂല്യവും വിതരണം ചെയ്തു. അംഗങ്ങളുടെ സ്വന്തം വിവാഹത്തിനും പെൺമക്കളുടെ വിവാഹത്തിനും 10000 രൂപ വീതവും പ്രസവാനുകൂല്യം വനിതാ അംഗങ്ങൾക്ക് 15000 രൂപയുമാണ് അനുവദിക്കുന്നത്. ഗുണഭോക്താക്കളുടെ ബേങ്ക് അക്കൗണ്ട് വഴിയാണ് സഹായധനം അനുവദിക്കുന്നത്.കൂടാതെ 65 വയസ്സ് കഴിഞ്ഞ അംഗങ്ങൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകി വരുന്നുണ്ട്. ഇപ്പോൾ 200 പേർക്കാണ് പെൻഷൻ നൽകുന്നത്.