മാധവ വാര്യര്‍ തന്റെ സുഹൃത്ത്, മുഖ്യമന്ത്രിക്കെതിരെ പറയുന്നതൊക്കെ നട്ടാല്‍ കുരുക്കാത്ത നുണ – കെടി ജലീല്‍
ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവ വാര്യര്‍ തന്റെ സുഹൃത്താണെന്ന് മുന്‍ മന്ത്രി കെ.ടി.ജലീല്‍. മാധവവാര്യര്‍ ജലീലിന്റെ ബെനാമിയാണെന്നു സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതിന് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുറച്ചു ദിവസമായി പച്ചക്കളങ്ങളുടെ കുത്തൊഴുക്കാണ്. മാധവ വാര്യരെ കുറച്ചു കാലമായി അറിയാം. തിരുനാവായിലെ മാധവ് വാര്യരുടെ ബാലസദനത്തില്‍ പോയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനെ തുടര്‍ന്ന് മാധവ വാര്യര്‍ വീട് വച്ചു നല്‍കിയിട്ടുണ്ട്. എച്ച്ആര്‍ഡിഎസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില തര്‍ക്കങ്ങള്‍ ഉണ്ട്. അട്ടപ്പാടിയില്‍ വീട് വച്ച് നല്‍കിയതിന് പണം […]