മഅ്ദനിയെ കണ്ടു;കണ്ണ് നിറഞ്ഞു;ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ?എന്ന് കെ ടി ജലീൽ
അബ്ദുൽനാസർ മഅ്ദനിയെ സന്ദർശിച്ച് കെ.ടി ജലീൽ എം.എൽ.എ.ഇത്രമാത്രം ക്രൂരത അബ്ദുൽ നാസർ മഅദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നതെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.അദ്ദേഹത്തെ കണ്ട് തന്റെ കണ്ണ് നിറഞ്ഞെന്ന് പറഞ്ഞ കെ.ടി ജലീൽ അദ്ദേഹം ദയാരഹിതമായ വീട്ടുതടങ്കലാണെന്നും പറഞ്ഞു.മഅ്ദനി തെറ്റ് ചെയ്തെങ്കിൽ തൂക്കുകയർ വിധിച്ച് കൊലമരത്തിലേറ്റട്ടെ. ജീവിതത്തിനും മരണത്തിനുമിടയിലെ ഈ കൊല്ലാക്കൊല നീതി നിഷേധത്തിൻ്റെ പാരമ്യതയാണെന്ന് പറയാതെ വയ്യെന്നും സന്ദർശനത്തിന്റെ ചിത്രം പങ്കുവച്ച് ഫേസ്ബുക്കിൽ കെ.ടി ജലീൽ കുറിച്ചു. എന്നോ ഒരിക്കൽ പ്രസംഗത്തിൽ ഉപയോഗിച്ച ചില പദപ്രയോഗങ്ങളെ മുൻനിർത്തി […]