ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയി;മക്ഡൊണാള്‍ഡ്സ് ജീവനക്കാരന് നേരേ വെടിയുതിര്‍ത്തു
ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയതിന് മക്ഡൊണാള്‍ഡ്സ് ജീവനക്കാരന് നേരേ വെടിയുതിര്‍ത്തു. ന്യൂയോര്‍ക്കിലെ മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റിലെ ജീവനക്കാരനായ മാത്യൂ വെബ്ബി(23)നാണ് കഴുത്തില്‍ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബ്രൂക്ക്ഡയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. മൈക്കല്‍ മോര്ഗന്(20) എന്നയാളാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റിലെത്തിയ മൈക്കലിന്റെ അമ്മ ഫ്രഞ്ച് ഫ്രൈസ് ഓര്‍ഡര്‍ ചെയ്യുകയും പിന്നീട് ഇത് തണുത്തതാണെന്ന് പറഞ്ഞ് […]
