Kerala News

റംസാന്‍ മാസം ശാന്തിഗിരിയില്‍ അന്നദാനത്തിനായി 10 ലക്ഷം നല്‍കി: എം.എ യുസഫലി

  • 12th April 2023
  • 0 Comments

പോത്തന്‍കോട് : റംസാനോടനുബന്ധിച്ച് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ എം.എ. യൂസഫലി ശാന്തിഗിരി ആശ്രമത്തിന് അന്നദാനത്തിനായി 10 ലക്ഷം രൂപ കൈമാറി. റംസാനോടനുബന്ധിച്ചുള്ള വ്രതനാളുകളിലെ അവസാനത്തെ പത്തുദിവസത്തെ അന്നദാനത്തിനുള്ള തുകയായാണ് അദ്ദേഹം ശാന്തിഗിരിയ്ക്ക് കൈമാറിയത്. ആശ്രമത്തില്‍ എത്തുന്ന സന്ദര്‍ശകരുള്‍പ്പെടെ ദിവസവും അയ്യായിരത്തോളം ആളുകള്‍ക്കാണ് സൗജന്യമായി അന്നദാനം നല്‍കുന്നത്. രാജ്യത്തുടനീളമുള്ള ബ്രാഞ്ചുകളിലും അത് തുടരുന്നു. ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാള്‍ അനക്സില്‍ ഇന്ന് (12-04-2023 ബുധന്‍) ചേര്‍ന്ന സൗഹൃദ മീറ്റിംഗിലാണ് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, […]

Kerala News

സാമൂഹ മാധ്യമങ്ങളിൽ ആളുകൾ പറയുന്നത് തന്നെയും ലുലുവിനെയും ബാധിക്കില്ല; സ്വപ്നയുടെ ആരോപണങ്ങൾ തള്ളി യൂസഫലി

  • 14th March 2023
  • 0 Comments

സമൂഹ മാധ്യമങ്ങളിൽ ആളുകൾ പറയുന്നത് തന്നെയും ലുലു ഗ്രൂപ്പിനെയും ബാധിക്കില്ലെന്ന് സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ആരോപണങ്ങൾക്കെതിരെ ധൈര്യപൂർവം മുന്നോട്ട് പോകുമെന്നും യൂസഫലി പറഞ്ഞു. പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കെ ഏൽക്കേണ്ടി വരുമെന്ന് സ്വപ്നക്കുള്ള മറുപടിയായി യൂസഫലി പറഞ്ഞു. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു സ്വപ്‌ന സുരേഷ് എം എ യൂസഫലിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. സമന്‍സ് നല്‍കിയെന്നതെല്ലാം വ്യാജവാര്‍ത്തയാണ്. അത് ആ വാര്‍ത്ത നല്‍കിയ ആളുകളോട് ചോദിക്കണം. […]

Kerala News

പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതാണോ ധൂര്‍ത്ത്? ലോക കേരള സഭ ധൂര്‍ത്താണെന്ന ആക്ഷേപം തള്ളി എം എ യൂസഫലി

  • 17th June 2022
  • 0 Comments

ലോക കേരള സഭ വലിയ ധൂര്‍ത്തെന്ന ആക്ഷേപം തള്ളി പ്രമുഖ വ്യവസായി എം എ യൂസഫലി. ലോക കേരളസഭയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതാണോ ധൂര്‍ത്തെന്നും അദ്ദേഹം ചോദിച്ചു. ‘പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണം. ലോക കേരള സഭക്ക് വന്ന പ്രവാസികള്‍ സ്വന്തം കാശുകൊണ്ടാണ് ടിക്കറ്റ് എടുത്തത്. പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതാണോ ധൂര്‍ത്ത്? ധൂര്‍ത്തെന്ന് ആരോപിച്ച് ആവശ്യമില്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കരുത്. കെ എം സി സി […]

Kerala News

നാലുവര്‍ഷം പഴക്കം,50 കോടിയോളം രൂപ വില യുസഫലിയും കുടുംബവും അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ വിൽപ്പനയ്ക്ക്

വ്യവസായി മലയാളി എം. എ. യൂസഫലിയും കുടുംബവും സഞ്ചരിക്കവെ അപകടത്തില്‍പ്പെട്ട ഹൈലികോപ്റ്റര്‍ വില്‍പ്പനയ്ക്ക്.ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതത്വമുള്ള ഹൈലികോപ്റ്ററുകളില്‍ ഒന്നായാണ് ഇതിനെ അറിയപ്പെടുന്നത്. ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലന്‍ഡിന്റെ 109 എസ്. പി. ഹെലികോപ്റ്ററാണിത്. ആഗോള ടെന്‍ഡറിലൂടെയാണ് വില്‍പ്പന. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് ഹെലികോപ്റ്ററിന്റെ വില്‍പ്പന ഏകോപിപ്പിക്കുന്നത്. ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് വില്‍പ്പന. നിലവില്‍ കൊച്ചി വിമാനത്താവളത്തിലെ ഹാങ്കറിലാണ് ഹെലികോപ്റ്റര്‍ സൂക്ഷിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടും ഉപയോഗിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. അല്ലെങ്കിലിതിന്റെ ഭാഗങ്ങള്‍ വേര്‍തിരിച്ച് വില്‍ക്കാനാകും. […]

Kerala News

കൊച്ചിയില്‍ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കി,

  • 11th April 2021
  • 0 Comments

പ്രമുഖ വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി.എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയത്. യൂസഫലി അലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപിപ്പിച്ചു. യൂസഫ് അലി അടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകൾ ഇല്ലെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ജനവാസ കേന്ദ്രത്തിന് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Kerala

അന്ധനായ തെരുവ് ഗായകൻ കുഞ്ഞാവയ്ക്ക് പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ കൈത്താങ്ങ്‌

  • 11th July 2020
  • 0 Comments

കോഴിക്കോട് : കേരളമറിയപ്പെടുന്ന അന്ധനായ തെരുവ് ഗായകൻ കുന്ദമംഗലം സ്വദേശി കുഞ്ഞാവയെന്ന മൊയ്തീന് പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ കൈത്താങ്ങ്. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ പ്രതിനിധികൾ വീട്ടിലെത്തി ധനസഹായം കൈമാറി. കോഴിക്കോട് ലുലു ഗ്രൂപ്പ് ഇന്റർ നാഷണൽ റീജിണൽ ഡയറക്ടർ പി പക്കർ കോയ , പ്രൊജക്റ്റ് മാനേജർ അബീദ് അബ്ദുൾ ഹമീദ്, അക്കൗണ്ട്സ് മാനേജർ ദീപേഷ് മുല്ലശ്ശേരി,ഷിംജിത്ത് സോം, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് സീനിയർ റിപ്പോർട്ടർ സി ആർ രാജേഷ് നൽകിയ […]

International Kerala

ലുലു ഗ്രൂപ്പ്: ഓഹരി വിറ്റെന്നും ഇല്ലെന്നും റിപ്പോർട്ട് : മാധ്യമ പ്രവർത്തകൻ നിസാർ ഒളവണ്ണ എഴുതുന്നു

പ്രമുഖ മലയാളി പ്രവാസി വ്യവസായി പത്മശ്രീ എം എ യൂസുഫലിയുടെ ലുലു ഇന്റർനാഷണലിന്റെ ഇരുപത് ശതമാനം ആസ്തി വിറ്റുവെന്ന റിപ്പോട്ട് വ്യവസായ ലോകത്ത് ഏറെ ചർച്ചയായിരിക്കുന്നു. എന്നാൽ ഓഹരി വിറ്റതായ വാർത്ത ലുലു ഗ്രൂപ്പ്‌ നിഷേധിച്ചിട്ടുമുണ്ട്. ന്യൂയോർക് കേന്ദ്രമായുള്ള ലോകപ്രശസ്ത മാർകറ്റിങ് വാർത്ത വിഭാഗമായ ബ്ലൂംബെർഗ് ആണ് അതിശയോക്തി നിറഞ്ഞ ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അബുദാബി രാജകുടുംബാംഗവും റോയൽ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടറുമായ ശൈഖ് തഹ്‌നൂൻ ബിൻ സയിദ് അൽനിഹയാനാണ് നിക്ഷേപം നടത്തിയത്. ഒരു ബില്യൺ ഡോളർ, […]

error: Protected Content !!