Kerala

“ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്’’; മാധ്യമങ്ങൾക്കെതിരായ പ്രസ്താവനയിൽ എം.വി.ഗോവിന്ദൻ

  • 13th June 2023
  • 0 Comments

പാലക്കാട്: മാർക്ക്‌ലിസ്റ്റ് വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനയിൽ നിന്നു മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സർക്കാർ വിരുദ്ധപ്രചാരണത്തിനു മാധ്യമങ്ങളെ കേസിൽ കുടുക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന സമീപനമാണു മാധ്യമങ്ങൾ സ്വീകരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മാത്രമാണു മറുപടി പറഞ്ഞത്. എസ്എഫ്ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാൽ അതു പറയും. അതു ബോധ്യപ്പെട്ടതിനാലാണു കേസെടുത്തത്. അന്വേഷണം നടക്കട്ടെയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ‘‘ആർഷോയുടെ പരാതിയിൽ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തു. എഫ്ഐആറിൽ […]

Kerala News

സ്വർണക്കടത്തുകേസ്: എം.വി.ഗോവിന്ദനെതിരെ സ്വപ്നയുടെ ആരോപണം, വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നു

  • 7th April 2023
  • 0 Comments

കണ്ണൂർ∙ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ബെംഗളൂരുവിലെ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയെ പൊലീസ് ചോദ്യം ചെയ്യുന്നു. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ്, തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. മാർച്ച് 9നു ഫെയ്സ്ബുക് ലൈവിലൂടെ സ്വപ്ന സുരേഷ്, എം.വി.ഗോവിന്ദനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പൊതുജന മധ്യത്തിൽ അപമാനിച്ചെന്നാണു പരാതി. 2–ാം പ്രതിയായ വിജേഷ് പിള്ള സ്വപ്നയെ സമീപിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ […]

Kerala News

പിന്തുണ രാഹുൽ ഗാന്ധി എന്ന വ്യക്തിക്കല്ല; എതിർപ്പ് ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ സമീപനത്തോട്; എം വി ഗോവിന്ദൻ

  • 26th March 2023
  • 0 Comments

രാഹുൽ ഗാന്ധി എന്ന വ്യക്തിക്കല്ല പിന്തുണയെന്നും മറിച്ച് രാഹുലിനെതിരായുള്ള ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ സമീപനത്തെയാണ് എതിർക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഡൽഹിയിലെ മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. രാഹുല്‍ ഗാന്ധി എന്ന വ്യക്തിയ്ക്കല്ല പിന്തുണ പ്രഖ്യാപിച്ചതെന്ന് മറിച്ച് എതിര്‍ത്തതെന്നും എം.വി ഗോവിന്ദന്‍. ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി യാണ് സി.പി.എമ്മിനെ സംബന്ധിച്ച് ഏറ്റവും എതിർക്കപ്പെടേണ്ട ശക്തി. . 2024-ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ആര്‍.എസ്.എസ്സിന്റെ നൂറാം വാര്‍ഷികമായ 2025-ല്‍ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി […]

Kerala News

‘നിന്റെ മൈക്കിന്റെ തകരാറിന് ഞാനാ ഉത്തരവാദി ?’മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച് എം വി ഗോവിന്ദൻ

  • 6th March 2023
  • 0 Comments

ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ മൈക്കിനോട് ചേർന്ന് നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററെ വേദിയിൽ വെച്ച് ശകാരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മാളയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. ”നിന്റെ മൈക്കിന് ഞാനാ ഉത്തരവാദി” എന്നാണ് എം.വി. ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോട് ചോദിച്ചത്.മാധ്യമസ്ഥാപനത്തിന്റെ കോഴിക്കോട്ടെ ഓഫീസിൽ‌ നടന്ന പൊലീസ് റെയ്ഡ് വിശദീകരിക്കുന്നതിനിടെയായിരുന്നു മൈക്ക് ഓപ്പറേറ്റര്‍ വേദിയിലേക്കെത്തി മൈക്കിന്റെ അടുത്ത് നിന്ന് സംസാരിക്കാമോ എന്ന് ചോദിച്ചത്. ഇതിൽ പ്രകോപിതനായാണ് എം.വി ഗോവിന്ദൻ ശകാരിച്ചത്.. ”മൈക്കിന്റെ അടുത്തുനിന്ന് […]

Kerala News

‘ഇപിക്കെതിരായ ആരോപണം മാധ്യമസൃഷ്ടി’ പ്രതികരിച്ച് എം.വി ഗോവിന്ദൻ

  • 27th December 2022
  • 0 Comments

ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആരോപണം മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ എം വി ഗോവിന്ദൻ പി.ബി യോഗത്തിൽ ഇത് സംബന്ധിച്ച ചർച്ചയുണ്ടാവില്ലെന്നും പറഞ്ഞു.അതേസമയം പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ചോദ്യങ്ങളോട് മൗനം പാലിച്ചു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ‘നിങ്ങൾക്ക് ഇഷ്ടമുള്ളത് എഴുതാം’ എന്നായിരുന്നു പ്രതികരണം.അതേസമയം ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ […]

Kerala News

സിറ്റിസൺ പോർട്ടലും ഐ എൽ ജി എം എസും ജനോപകാരപ്രദം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

  • 4th November 2021
  • 0 Comments

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ വിവിധ സേവനങ്ങൾക്കായി ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് സിറ്റിസൺ പോർട്ടലും ഐ എൽ ജി എം എസ് സംവിധാനവും ഏറെ ഉപകാരപ്പെടുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സിറ്റിസൺ പോർട്ടലിന്റേയും ഐ എൽ ജി എം എസ് സംവിധാനത്തിന്റേയും ഒക്ടോബർ 31 വരെയുള്ള രണ്ടുമാസത്തെ പ്രവർത്തന പുരോഗതി പരിശോധിച്ച മന്ത്രി, ചില ഭാഗങ്ങളിൽ നിന്നും ഉയരുന്ന പരാതികൾ കൂടി പരിഹരിച്ച് സമയബന്ധിതമായി എല്ലാ സേവനങ്ങളും ലഭ്യമാകുന്ന നിലയിൽ […]

error: Protected Content !!