Kerala

ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷം: എം വി ഗോവിന്ദൻ

കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വർഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല. എന്നാൽ കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും […]

Kerala

വന്ദേ ഭാരതിൽ അപ്പം കൊണ്ടുപോയാൽ കേടാകും, കെ റെയില്‍ പദ്ധതി നടപ്പിലാക്കും: എംവി ഗോവിന്ദന്‍

  • 16th April 2023
  • 0 Comments

തളിപ്പറമ്പ്: വന്ദേ ഭാരത് വന്നാലും കെ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പറശിനിക്കടവ് കോള്‍മെട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ വേണമെന്ന നിലപാടില്‍ പാര്‍ട്ടിയും സര്‍ക്കാരും ഉറച്ചു നില്‍ക്കുന്നു. പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കും. കേരളത്തിന് അനിവാര്യമാണ് കെ റെയില്‍. പദ്ധതി കേരളത്തെ ഒരു വലിയ നഗരമാക്കി ഇതുമാറ്റുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വന്ദേ ഭാരത് ട്രെയിന്‍, കെ റെയിലിന് ബദല്‍ അല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വന്ദേ ഭാരതും […]

Kerala

യുഡിഎഫിന്റെ സമനില തെറ്റിയിരിക്കുകയാണ് – ഗോവിന്ദൻ മാഷ്

  • 17th March 2023
  • 0 Comments

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന തിരിച്ചറിവ്യുഡിഎഫിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദൻ മാഷ്. സിപിഐ എമ്മിന്റെ ജനകീയപ്രതിരോധ ജാഥയിലെ വൻ ജന പങ്കാളിത്തവും രണ്ടാം പിണറായി സർക്കാരിന്റെ മികച്ച പ്രവർത്തനവും കോൺഗ്രസിനെയും യുഡിഎഫിനെയും അങ്കലാപ്പിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. നിയമസഭ തടസ്സപ്പെടുത്തുടുത്തുകയും സ്‌പീക്കറെപോലും ഉപരോധിക്കുകയും ചെയ്യുന്ന പ്രതിപക്ഷം ഇപ്പോൾ സർക്കാർ സർവീസുകൾ തടസ്സപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുകയുമാണ്‌. നേതൃത്വത്തിനെതിരെ ശക്തമായ വികാരം കോൺഗ്രസിലും യുഡിഎഫിലും ഉയർന്നിരിക്കെ, സർക്കാരിനെതിരെ ശക്തമായി നീങ്ങുകയാണെന്ന പ്രതീതി സൃഷ്‌ടിക്കാനാണ്‌ […]

error: Protected Content !!