Kerala News

ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെഅവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി; കുറിപ്പുമായി എം സ്വരാജ്

  • 22nd January 2024
  • 0 Comments

വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടുവെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ്.വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടെന്നും രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠ നടക്കുന്ന പശ്ചാത്തലത്തിലാണ് സ്വരാജിന്റെ കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ അപഹരിക്കപ്പെട്ട ദൈവം ..വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . .രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു.ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെഅവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി.

Kerala News

പ്രസംഗത്തിന്റെ ലക്‌ഷ്യം വ്യക്തം; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സ്വരാജ്

  • 24th March 2023
  • 0 Comments

വിവാദ പ്രസംഗത്തെ തുടർന്ന് ശിക്ഷ ലഭിക്കുകയും എം പി സ്ഥാനത്ത് നിന്ന് ആഗോഗ്യനാക്കപ്പെടുകയും ചെയ്ത രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ എം സ്വരാജ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും പരിഹസിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും പ്രധാനമന്ത്രിയുടെ അഴിമതിയെ വിമർശിക്കുക എന്നത് മാത്രമാണ് പ്രസംഗത്തിന്റെ ലക്ഷ്യമെന്നത് പകൽ പോലെ വ്യക്തമാണെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.വിയോജിപ്പുകൾക്കും പ്രതിഷേധങ്ങൾക്കും വിലങ്ങു വീഴുമ്പോൾ കേൾക്കുന്നത് ഫാസിസത്തിന്റെ കാലൊച്ച തന്നെയാണെന്നും കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെ തന്നെയാണെന്നും സ്വരാജ് കുറിച്ചു . രാജ്യം […]

Kerala News

സ്വരാജ്, നാണമില്ലെ താങ്കൾക്ക്? കരം അടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനിൽ എത്താൻ നോക്കു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കളളവോട്ട് ചെയ്യാനെത്തിയ ആളെ പിടികൂടിയ സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജിനെ വിമർശിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.മുൻ എംഎൽഎ എം.സ്വരാജിനോട് കരം അടച്ച രസീതുമായി സ്റ്റേഷനിലേക്ക് ചെല്ലാൻ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഉപദേശിച്ചു. സിപിഐഎം കള്ള വോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് കൊടുത്ത് ആളെ വിടുന്നു, ഞങ്ങൾ കൈയ്യോടെ പിടികൂടുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു. കുറിപ്പ് ശ്രീ. സ്വരാജ്,നാണമില്ലെ […]

Kerala News

വ്യാജ അശ്ലീല വിഡിയോ;സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് യുഡിഎഫ് മാപ്പ് പറയണമെന്ന് സ്വരാജ്,’നികൃഷ്ടമല്ലേയെന്ന് കോടിയേരി

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ പിടിയിലായ സംഭവത്തില്‍ പ്രതികരിച്ച് ഇടത് നേതാക്കൾ.യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് സിപിഎം നേതാവ് എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.കുട്ടികളും കുടുംബവും ഉണ്ടെന്ന് പോലും നോക്കാതെ ജോ ജോസഫിനെ വ്യക്തിഹത്യ ചെയ്യാനായിരുന്നു യു.ഡി.എഫ് ശ്രമിച്ചത്. ആ ശ്രമം ഇപ്പോള്‍ കെയ്യോടെ പിടിച്ചിരിക്കുന്നു, ഇന്ന് പോളിംഗ് ദിവസമാണെങ്കിലും അത് കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വെളിവായി. പ്രതിപക്ഷ നേതാവ് കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണയുടെ കൊട്ടാരം തകര്‍ന്ന് […]

Kerala News

പി ജയരാജനില്ല; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്വരാജ് അടക്കം എട്ട് പുതുമുഖങ്ങള്‍

  • 4th March 2022
  • 0 Comments

എം.സ്വരാജ്, സജി ചെറിയാന്‍, വി.എന്‍.വാസവന്‍, പി.എ.മുഹമ്മദ് റിയാസ്, ആനാവൂര്‍ നാഗപ്പന്‍, പി.കെ.ബിജു, കെ.കെ.ജയചന്ദ്രന്‍ പുത്തലത്ത് ദിനേശന്‍ എന്നിവര്‍ പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി.എട്ട് പുതുമുഖങ്ങളടക്കം സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തിരഞ്ഞെടുത്തിരിക്കുന്നത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി. ജയരാജന്‍, തോമസ് ഐസക്, പി.കെ. ശ്രീമതി, എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവര്‍ നിലവില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്.ചെറുപ്പാക്കരെ കൂടുതലായി പാര്‍ട്ടിയുടെ ചുമതലയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എം.സ്വരാജിനേയും മന്ത്രി മുഹമ്മദ് റിയാസിനേയും […]

സഭയില്‍ വയ്ക്കാത്ത സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടത്തി ഇ.ഡി; അവകാശലംഘന നോട്ടീസ് നല്‍കി എം സ്വരാജ്

  • 23rd November 2020
  • 0 Comments

ഇതുവരെയും നിയമസഭയില്‍ വയ്ക്കാത്ത സി.എ.ജി റിപ്പോര്‍ട്ടിന്‍മേല്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി എം. സ്വരാജ് എം.എല്‍.എ. ഇ.ഡി നടപടി അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സഭയുടെ അവകാശം ലംഘിക്കപ്പെടുന്നത് താന്‍ ചൂണ്ടികാട്ടുക മാത്രമാണ് ചെയ്യുന്നതെന്ന് എം സ്വരാജ് പറഞ്ഞു. സംസ്ഥാന താല്പര്യം ഉയര്‍ത്തിപ്പിടിക്കുകയെന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചത്. അസാധാരണ സാഹചര്യത്തിലാണ് മന്ത്രി അത്തരം നടപടി എടുത്തത്. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ മുന്നോട്ടുപോവുന്നത്. അന്വേഷണ ഏജന്‍സികളെ കൊണ്ട് രാഷ്ട്രീയ പകപോക്കലുകള്‍ നടത്തുന്നതായും […]

error: Protected Content !!