Kerala News

രാജിവിവരം അറിഞ്ഞപ്പോള്‍ സി.എം.രവീന്ദ്രന്‍ ഞെട്ടി,എന്തെങ്കിലും കഴിച്ചോ എന്ന ചോദ്യത്തിന് , കഞ്ഞികുടിച്ചെന്നും മറുപടി;ശിവശങ്കര്‍– സ്വപ്ന ചാറ്റ്

  • 1st March 2023
  • 0 Comments

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകൾ പുറത്ത്. സ്വപ്നക്ക് നോർക്കയുടെ സ്ഥാപനത്തിൽ ജോലി നൽകുന്ന കാര്യങ്ങളടക്കം സുഖവിവരങ്ങൾ അന്വേഷിക്കുന്ന വിവരങ്ങളാണ് പുറത്തായത്.നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ യുവ എം.ബി.എ. ബിരുദധാരിയെ ആവശ്യമുണ്ടെന്ന് നോര്‍ക്ക അറിയിച്ചപ്പോള്‍ താന്‍ സ്വപ്‌നയുടെ പേര് നിര്‍ദ്ദേശിച്ചുവെന്ന് ശിവശങ്കര്‍ വ്യക്തമാക്കുന്നതായി ചാറ്റിലുണ്ട്. മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചുവെന്നും ചാറ്റില്‍ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം നിര്‍ദ്ദേശിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇതിന്റെ പശ്ചാത്തലമറിയാമെന്നും ചാറ്റില്‍ […]

Kerala News

എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ നിരസിച്ച് സര്‍ക്കാര്‍

  • 13th April 2022
  • 0 Comments

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ നിരസിച്ച് സർക്കാർ.കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ശിവശങ്കർ സ്വയം വിരമിക്കൽ അപേക്ഷ നൽകിയത്. 2023 ജനുവരിവരെ അദ്ദേഹത്തിന് സർവീസ് കാലാവധിയുണ്ട്. സ്വർണക്കടത്ത് കേസിനെത്തുടർന്ന് സസ്‌പെൻഷനിലായിരുന്ന ശിവശങ്കർ 2022 ജനുവരിയിലാണ് സസ്‌പെൻഷൻ കഴിഞ്ഞ് തിരികെയെത്തിയത്. നിലവിൽ കായിക വകുപ്പ് സെക്രട്ടറിയാണ് ശിവശങ്കർ. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം മൃഗസംരക്ഷണ വകുപ്പിന്റെ അധിക ചുമതല കൂടി അദ്ദേഹത്തിന് നൽകിയിരുന്നു.

Trending

ശിവശങ്കര്‍ പുസ്തകം എഴുതിയത് അനുമതിയില്ലാതെയെന്ന് സഭയിൽ മുഖ്യമന്ത്രി

  • 22nd February 2022
  • 0 Comments

എം.ശിവശങ്കര്‍ പുസ്തകമെഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു. നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുകയായിരുന്നു എന്ന് അവകാശപ്പെടുന്നതായിരുന്നു എം ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകം. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പുസ്തകമെഴുതുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി.കോടതിയുടെ പരിഗണനയിലിരിക്കുന്ന സ്വര്‍ണക്കടത്തു കേസിനെക്കുറിച്ചാണ് പുസ്തകത്തില്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേയുള്ള […]

Kerala News

അശ്വത്ഥാമാവ് വെറും ഒരു ആന; വേട്ടയാടപ്പെട്ട ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ കഥ;എം. ശിവശങ്കറിന്റെ ആത്മകഥ ശനിയാഴ്ച

  • 3rd February 2022
  • 0 Comments

അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരില്‍ അത്മകഥയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍. ശിവശങ്കര്‍ രചിച്ച പുസ്തകം ശനിയാഴ്ച പുറത്തിറങ്ങുംഡിസി ബുക്ക്‌സാണ് പുസ്തം പ്രസിദ്ധീകരിക്കുന്നത്.സ്വര്‍ണക്കടത്ത് മുതല്‍ ജയില്‍ മോചനം വരെയുള്ള അനുഭവങ്ങള്‍ അടങ്ങിയതാണ് പുസ്തകം. ” അധികാരത്തിന്റെ ഉന്നതിയില്‍ ഇരുന്നിട്ടും പലവിധ അധികാര രൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ. യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തി പിന്നേയും കുറേ കേസുകളില്‍ കുടുക്കി ജയിലില്‍ അടയ്ക്കപ്പെട്ട എം.ശിവശങ്കര്‍ ആ […]

error: Protected Content !!