Kerala

ലൈഫ് മിഷൻ കേസ് : സിബിഐ എം.ശിവശങ്കറിനെ ചോദ്യം ചെയ്യും

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും. ലൈഫ് മിഷൻ പദ്ധതിയിൽ റെഡ്ക്രസന്റ് എത്തിയതിന് പിന്നിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് നീങ്ങുന്നുവെന്നാണ് നിലവിലെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

error: Protected Content !!