Kerala

ലൈഫ് കോഴക്കേസ്: ശിവശങ്കർ 5 ദിവസത്തെ ഇഡി കസ്റ്റഡിയിൽ

  • 15th February 2023
  • 0 Comments

കൊച്ചി: ലൈഫ് കോഴക്കേസിൽ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയിൽ ഹാജരാക്കണം. ഒരോ രണ്ട്‌ മണിക്കൂർ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നൽകണമെന്ന് കോടതി ഇഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. തന്നെ 12 മണിക്കൂർ ഇഡി ചോദ്യം ചെയ്തെന്നും ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശിവശങ്കർ കോടതിയിൽ പറഞ്ഞിരുന്നു. ശാരീരികാവസ്ഥ കണക്കിലെടുത്താണ് കോടതി നിർദേശം. ലൈഫ് മിഷൻ കരാറിൽ നടന്നത് മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് എന്നാണ് എൻഫോഴ്സ്മെൻറ് […]

Kerala

സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഹർജിയുമായി എം.ശിവശങ്കർ

  • 27th October 2022
  • 0 Comments

സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ എം.ശിവശങ്കർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യം. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ഉത്തരവിനെതിരെയാണ് ഹർജി. താൻ 2020 ജൂലൈ 7-ന് അവധിക്ക് അപേക്ഷിച്ചതാണെന്നും ഒരു വർഷത്തേക്ക് അവധിയിൽ പോകാൻ സർക്കാർ അനുവദിച്ചതാണെന്നും ഹർജിയിൽ പറയുന്നു. എന്നാൽ അവധി റദ്ദാക്കി സർക്കാർ തന്നെ സസ്പെൻഡ് ചെയ്യുകയായിരുന്നു. നേരത്തെ അനുവദിച്ച അവധി റദ്ദാക്കിയതിനു പിന്നിലും തന്നെ […]

Kerala

ഡോളർ കടത്തുക്കേസിൽ എം ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം

  • 29th September 2022
  • 0 Comments

കൊച്ചി: ഡോളർ കടത്തുക്കേസിൽ എം ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വപ്ന സുരേഷിന്റെ ലോക്കറിൽ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കമീഷനാണ് ലോക്കറിലുണ്ടായിരുന്നത്. അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ സംസ്ഥാന ഇന്റലിജൻസ് വിവരങ്ങൾ സ്വപ്‌നയ്ക്ക് ചോർത്തി നൽകിയെന്നും കുറ്റപത്രത്തിൽ ആരോപണമുണ്ട്. ലൈഫ് യൂണിടാക് കമ്മീഷൻ ഇടപാടിന്റെ സൂത്രധാരൻ ശിവശങ്കറാണെന്നും കുറ്റപത്രത്തിലുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറൻസി കടത്തിയെന്ന സ്വപ്‌നയുടെ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റ് […]

Kerala News

എല്ലാം ശിവശങ്കറായിരുന്നു, എല്ലാം അദ്ദേഹത്തിനറിയാം;എന്‍ഐഎ അന്വേഷണത്തിന് പിന്നില്‍ ശിവശങ്കറിന്റെ ബുദ്ധി പ്രതികരിച്ച് സ്വപ്ന

  • 5th February 2022
  • 0 Comments

സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തുലുമായി കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണത്തിലേക്ക് എത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്ന് സ്വപ്ന പറഞ്ഞു. താന്‍ വായ തുറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. തന്നോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണ്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വപ്ന സുരേഷ് തുറന്നുപറഞ്ഞു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വര്‍ണ്ണം കടത്തിയെന്ന് ഇതുവരെ താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ […]

Kerala News

കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു;സ്വാതന്ത്ര്യം അമൂല്യമാണെന്ന് പഠിച്ചു,ജയില്‍ അനുഭവം വിവരിച്ച് എം. ശിവശങ്കര്‍

  • 25th January 2022
  • 0 Comments

ജയില്‍ അനുഭവങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പിറന്നാള്‍ ദിന കുറിപ്പ്.. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാന്‍ കഴിഞ്ഞു. ഈ പിറന്നാള്‍ ദിനത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നുവെന്ന് ശിവശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശിവശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇത്തവണയും പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാള്‍ ഓര്‍ക്കാന്‍ ഉണ്ടായിരുന്നില്ല. ഈ പിറന്നാള്‍ ദിനത്തില്‍ സന്ദേശങ്ങള്‍ […]

Kerala News

ഒന്നരവർഷത്തെ സസ്പെൻഷന് ശേഷം എം ശിവശങ്കര്‍ സർവീസിൽ പ്രവേശിച്ചു

  • 6th January 2022
  • 0 Comments

സ്വർണ്ണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം ഇന്ന് രാവിലെ 11 മണിക്ക് ചീഫ് സെക്രട്ടേറിയേറ്റിന് മുമ്പാകെ ജോയിന്‍ ചെയ്ത് തിരികെ സര്‍വീസില്‍ പ്രവേശിച്ചു..ഇനി അറിയാനുള്ളത് ശിവശങ്കറിന് എന്ത് ചുമതലയാകും നല്‍കുകയെന്നതാണ് . പുതിയ തസ്തികയില്‍ ഉടന്‍ തീരുമാനമെടുക്കും സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് . ചൊവ്വാഴ്ച്ച ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 16 നാണ് നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള […]

Kerala News

ശിവശങ്കറിന്റെ ജാമ്യം;ബിജെപി സിപിഎം തെരഞ്ഞെടുപ്പ് ധാരണയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 3rd February 2021
  • 0 Comments

ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് എം.ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു വര്‍ഷത്തോളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ മറവില്‍ കേരള ജനതയെ വിഡ്ഢികളാക്കുകയായിരുന്നു. ലാവ്ലിന്‍ കേസിലും ഇതേ ധാരണ തുടരുന്നതിനാലാണ് സുപ്രീംകോടതിയില്‍ ആ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നത്. മതനിരപേക്ഷ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയെന്നും മുല്ലപ്പള്ളി പറഞ്ഞു.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതര്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ കേന്ദ്ര ഏജന്‍സികളെ ബിജെപി കടിഞ്ഞാണിട്ടെന്ന […]

Kerala News

സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കറിന് ജാമ്യം

  • 25th January 2021
  • 0 Comments

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം.കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം.സ്വാഭാവിക ജാമ്യമാണ് എ.സി.ജെ.എം കോടതി അനുവദിച്ചത്.എന്നാൽ ഇ.ഡി. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാൻ കഴിയില്ല.ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു.നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിൽ ശിവശങ്കറിന് ജാമ്യം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് കസ്റ്റംസിന്‍റെ നടപടി.സ്വർണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കർ നൽകിയ ഹരജി കോടതി ഇന്ന് […]

Kerala News

ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി

  • 21st January 2021
  • 0 Comments

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അനുമതി നല്‍കിയത്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. അതേസമയം കേസിലെ ചോദ്യം ചെയ്യലിനിടയില്‍ അസി. പ്രോട്ടോകോള്‍ ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് മറുപടി നല്‍കി. ചോദ്യം ചെയ്യല്‍ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ധനകാര്യ സെക്രട്ടറിയെ […]

Kerala News

ശിവശങ്കറിന് ജാമ്യമില്ല; ശക്തമായ മൊഴിയാണ് കൂട്ടുപ്രതികളുടേതെന്ന് കോടതി

  • 30th December 2020
  • 0 Comments

‌സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റവിചാരണാ കോടതിയാണ് അപേക്ഷ തള്ളിയത്. കള്ളക്കടത്തില്‍ ശിവശങ്കറിന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണത്തിന്മേലാണ് ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കറിനെതിരെ ശക്തമായ മൊഴികളാണ് കൂട്ടുപ്രതികളുടെ ഭാഗത്തു നിന്നും ഉള്ളത്. കുറ്റകൃത്യത്തില്‍ ഉന്നത വ്യക്തികള്‍ക്ക് പങ്കുണ്ടെന്ന് മൊഴികളില്‍ വ്യക്തമാണ്. പ്രതികളുടെ രഹസ്യമൊഴിയിലും ഉന്നത വ്യക്തികളുടെ സ്വാധീനം വെളിവാകുന്നുണ്ട്. മറ്റു പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്റെ വാദം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ശിവശങ്കര്‍ അന്വേഷണവുമായി […]

error: Protected Content !!