ലൈഫ് മിഷന്‍ കോഴക്കേസിൽ ഇ.ഡി കണ്ടെത്തിയത് 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട്;എം ശിവശങ്കര്‍ അഞ്ചാംപ്രതി
എറണാകുളം:ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ ഇ ഡി ഇതുവരെ പ്രതി ചേർത്തത് ആറുപേരെയാണ്.എം ശിവശങ്കർ 5ആം പ്രതിയാണ്. ശിവശങ്കറിനെ പ്രതി ചേർത്തത് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇ.ഡി കണ്ടെത്തിയത് . ഒരു കോടി രൂപ ശിവശങ്കരന് നൽകിയെന്ന് സ്വപ്നയുടെ മൊഴിയുണ്ട്.. സരിത് സന്ദീപ് എന്നിവർക്ക് നൽകിയത് 59 ലക്ഷം രൂപയാണ്. സന്ദീപിന് പണം നൽകിയത് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ്. ഒരാളെ കൂടി പുതുതായി പ്രതിചേർത്തു. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെയാണ് […]