രാഹുൽ ഗാന്ധിയെ ശിക്ഷിച്ചത് അസംബന്ധം; മോദി വലിയ കൊള്ള ചെയ്ത ഭരണാധികാരി; എം എം മണി
കോൺഗ്രസ്നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ വിമർശനവുമായി സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. രാഹുൽ ഗാന്ധിയെ ശിക്ഷിച്ചത് അസംബന്ധമാണെന്നും ഒരു ന്യായവുമില്ലെന്നും മണി പറഞ്ഞു. വലിയ കൊള്ളരുതായ്ക ചെയ്ത ഭരണാധികാരിയാണ് നരേന്ദ്രമോദി എന്നാണ് തനിക്ക് തോന്നുന്നതെന്നും രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യവിരുദ്ധമാണെന്നും എം എം മണി കൂട്ടിച്ചേർത്തു.വിമര്‍ശനം ഏല്‍ക്കാന്‍ മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊല്ലാന്‍ കൂട്ടുനിന്ന ആളാണ്. കൊലക്കേസിലെ പ്രതികളെ മോചിപ്പിച്ച ആളാണ്. എന്തുവൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ പാര്‍ട്ടിയും […]