Kerala

സിപിഎമ്മും സർക്കാരും ഒരു മതത്തിനും എതിരല്ല, സ്വാഗതഗാന വിവാദത്തിൽ എം വി ഗോവിന്ദൻ

  • 10th January 2023
  • 0 Comments

കണ്ണൂർ : കലോത്സവത്തിലെ സ്വാഗത ഗാനം സംബന്ധിച്ച് വിവാദമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സിപിഎമ്മും സർക്കാരും ഒരു മതത്തിനും എതിരല്ല. സർക്കാരിന്റെ ഈ നിലപാടിനെതിരെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. അത് തന്നെയാണ് കോഴിക്കോട് ജില്ല സെക്രട്ടറിയറ്റും പറഞ്ഞതെന്നും ​ഗോവിന്ദൻ വ്യക്തമാക്കി. കലോത്സവത്തിലെ സ്വാ​ഗത​ഗാനത്തിൽ മുസ്ലിം വേ​ഷദാരിയെ തീവ്രവാദിയായി ചിത്രീകരിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണം. തൃപുരയിലെ രാഷ്ട്രീയ നീക്കം ബിജെപി അധികാരത്തിൽ വരാൻ പാടില്ലെന്നതിനാലെന്നും […]

Kerala

ആർഎസ്എസ് ശാഖ സംരക്ഷിച്ചെന്ന സുധാകരന്റെ വാദത്തിൽ അത്ഭുതമൊന്നുമില്ല; എം വി ഗോവിന്ദൻ

  • 9th November 2022
  • 0 Comments

കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കെപിസിസി പ്രസിഡന്റിന്റെ പ്രസ്‌താവന പൊതുജനം വിലയിരുത്തട്ടെ. സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കട്ടെ. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നിൽക്കുകയാണ് കോൺഗ്രസ് എന്നും ഗോവിന്ദൻ ആരോപിച്ചു. കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. സിപിഐഎം ആർഎസ്എസിനെ ആക്രമിച്ചുവെന്ന് പറയുന്നത് ആർഎസ്എസിനെ വെള്ളപൂശാൻ. […]

Kerala

ഗവർണറുടെ നിലപാടുകൾ ആർഎസ്എസ്- ബി ജെ പി സമീപനം ഉൾക്കൊള്ളുന്നത്; എം.വി.ഗോവിന്ദൻ

  • 26th October 2022
  • 0 Comments

ഗവർണർ നടത്തുന്നത് ആർഎസ്എസ്-ബിജെപി അനുകൂല നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആർഎസ് എസിന്റെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു.ഗവർണറുടെ കത്തിന് വ്യക്തത വരുത്തി മുഖ്യമന്ത്രി മറുപടി നൽകി. ഗവർണറുടെ വ്യക്തിപരമായ പ്രീതി അല്ല ഭരണഘടനാപരമായ പ്രീതിയെന്നും അത് കൂട്ടുത്തരവാദിത്തത്തോടെ ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു. ഗവർണറുടെ നിലപാടുകൾ ആർ എസ് എസ്- ബി ജെ പി സമീപനം ഉൾക്കൊള്ളുന്നതാണ്. കേരളത്തിൽ അവർക്ക് അനുകൂലമായി എങ്ങനെ കാര്യങ്ങൾ മാറ്റാമെന്ന് നോക്കുന്നു. ഗവർണറുടെ നിലപാടുകൾ ഭരണഘടനയ്ക്ക് നിരക്കുന്നതല്ല. നിയമപരമായി കൈകാര്യം ചെയ്യുമെന്ന് […]

Kerala

‘ബിൽ ഒപ്പിടാതെ അനന്തമായി വച്ചു താമസിപ്പിക്കുന്നതിനുള്ള അധികാരം ഗവർണർക്കില്ല’; ഗവർണർക്കെതിരെ എം വി ഗോവിന്ദൻ

  • 22nd September 2022
  • 0 Comments

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി സിപിഎം. ബിൽ ഒപ്പിടാതെ അനന്തമായി വച്ചു താമസിപ്പിക്കുന്നതിനുള്ള അധികാരമൊന്നും ഗവർണർക്കില്ല. എന്നാൽ ബജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാർ ബിൽ പെട്ടെന്ന് നിയമമാകാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ബില്ലിൽ ഒപ്പിടാതെ താമസിപ്പിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ജനങ്ങളോടുള്ള ക്രൂരതയാണെന്നും സിപിഎം പറഞ്ഞു. ഭരണഘടനാ നീക്കങ്ങൾക്കെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാർ ഒന്നിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എഴുതിയ ലേഖനത്തിൽ പറയുന്നു. അതേസമയം ചാൻസലർ പദവി നിയമസഭ ഗവർണർക്ക് വച്ചുനീട്ടുന്ന […]

error: Protected Content !!