തെരുവ് നായ ശല്യം; പരി ഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ട്; അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിര്‍ദേശം വന്നിട്ടില്ല; എം ബി രാജേഷ്
തെരുവ് നായ ശല്യം പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം ബി രാജേഷ്. . അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിര്‍ദേശം വന്നിട്ടില്ലെന്നും എബിസി പദ്ധതി ഊര്‍ജിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.22 എബിസി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 16 എണ്ണം നിര്‍മ്മാണത്തിലാണ്. എബിസി കേന്ദ്രം ആരംഭിക്കാന്‍ പണം ഇല്ലാത്തതല്ല പ്രശ്‌നം. കേന്ദ്ര ചട്ടങ്ങള്‍ അങ്ങേയറ്റം അപ്രായോഗികമാണ്. […]


