അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് പരാതി; ലൈക പ്രൊഡക്ഷൻസിന്റെ ചെന്നൈയിലെ ഓഫീസിൽ ഇ ഡി പരിശോധന
തമിഴ് നാട്ടിലെ പ്രശസ്ത നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിന്റെ ചെന്നൈയിലെ ഓഫീസിൽ ഇ ഡി റൈഡ്. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പൊന്നിയൻ സെൽവൻ രണ്ട് ഭാഗങ്ങളും നിർമിച്ചത് ലൈക പ്രൊഡക്ഷൻസ് ആണ് . രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെയാണ് ലൈക്കയുടെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരെത്തിയത്. 2014-ല്‍ വിജയ് നായകനായ കത്തി എന്ന ചിത്രമാണ് ലൈക്ക നിര്‍മിച്ച ആദ്യചിത്രം. തുടര്‍ന്ന് കൊലമാവ് കോകില, 2.0, വടചെന്നൈ, കാപ്പാന്‍, ഡോണ്‍ തുടങ്ങിയ […]