ഈ വർഷത്തെ അവസാനത്തെ പൂർണ ചന്ദ്രഗ്രഹണം നാളെ
നവംബർ എട്ട് ചൊവ്വാഴ്ചയാണ് ഈ വർഷത്തെ അവസാനത്തെ പൂർണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കുക. ഈ സമയത്ത് ചന്ദ്രൻ ചുവപ്പു നിറത്തിലാണ് കാണപ്പെടുക. അടുത്ത മൂന്ന് വർഷത്തിനിടയിൽ സംഭവിക്കുന്ന അവസാന പൂർണ ചന്ദ്രഗ്രഹണമായിരിക്കും ഇതെന്ന് നാസ അറിയിച്ചിട്ടുണ്ട്. അവസാനമായി, 2021 നവംബർ 19-നാണ് ഇന്ത്യയിൽ ചന്ദ്രഗ്രഹണം ദൃശ്യമായത്. അത് ഭാഗിക ചന്ദ്രഗ്രഹണമായിരുന്നു. ഇനിയൊരു ഭാഗിക ചന്ദ്രഗ്രഹണം കാണാൻ 2023 ഒക്ടോബർ 28 വരെ കാത്തിരിക്കണം. സൂര്യഗ്രഹണം പോലെ, ചന്ദ്രഗ്രഹണം കാണാൻ യാതൊരു ഉപകരണങ്ങളുടെയും ആവശ്യമില്ല. ചന്ദ്രൻ സൂര്യന്റെ പ്രകാശത്തെ […]