Kerala News

പാചകവാതക വില വര്‍ദ്ധിപ്പിച്ചുകൊണ്ട് അടുക്കള തന്നെ പൂട്ടിക്കുന്നതിനുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐഎം

പാചകവാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാചകവാതക വില വര്‍ദ്ധിപ്പിച്ചുകൊണ്ട് അടുക്കള തന്നെ പൂട്ടിക്കുന്നതിനുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഐഎം കുറ്റപ്പെടുത്തി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 405 രൂപയുണ്ടായിരുന്ന പാചകവാതക വില ആയിരം കടന്നിരിക്കുന്നു. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 255 രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച മാത്രം 50 രൂപ കൂടി. മാസങ്ങളായി ഉപഭോക്താക്കള്‍ക്ക് സബ്സിഡി നല്‍കുന്നതും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സിപിഐഎം ചൂണ്ടിക്കാണിച്ചു. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ വിലയും […]

Kerala News

പാചകവാതക വിലവര്‍ധനവ് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം; കെ.സുധാകരന്‍ എംപി

പാചകവാതക സിലണ്ടറിന്റെ വില അമ്പത് രൂപ വീണ്ടും വര്‍ധിപ്പിച്ചത് സാധാരണ ജനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാരും നടത്തുന്ന പിടിച്ചുപറിയാണിത്. ഇതുകാരണം സാധാരണക്കാരന്റെ അടുക്കളകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.ജനങ്ങളുടെ ജീവിത ചെലവ് വര്‍ധിച്ചു. നികുതി ഭീകരതയാണ് രാജ്യത്ത് ഇപ്പോള്‍ ഉള്ളത്. സാധാരണക്കാര്‍ ഒരു ദിവസം കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം വിവിധ നികുതികളിലൂടെ തിരിച്ചുപിടിക്കുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. തൊഴിലും വരുമാനമില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിയിലാക്കി. വാണിജ്യ […]

error: Protected Content !!