National News

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി;ജനങ്ങൾക്കുള്ള സർക്കാരിന്റെ പുതുവർഷ സമ്മാനമാണെന്ന് കോൺഗ്രസ്

  • 1st January 2023
  • 0 Comments

പുതുവർഷത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു.സിലിണ്ടറിന് 25 രൂപയാണ് വർധിച്ചത്.അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ വർധനയില്ല. ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില ഇന്ന് മുതൽ 1,769 രൂപയായി.മുംബൈയിൽ 1,721 രൂപയും, കൊൽക്കത്തയിൽ 1,870 രൂപയും, ചെന്നൈയിൽ 1,917 രൂപയും ആയി.അതേസമയം, പാചക വാതക വില വർധനയിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത് ജനങ്ങൾക്കുള്ള സർക്കാരിന്റെ പുതുവർഷ സമ്മാനമാണെന്നും ഇത് തുടക്കം മാത്രമാണെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. नए साल का […]

National News

വാണിജ്യ പാചക വാതക സിലിണ്ടറിന് 134 രൂപ കുറഞ്ഞു, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. അതേ സമയം വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. ഡല്‍ഹിയില്‍ 2354 രൂപയായിരുന്നത് 2219 ആയി കുറഞ്ഞു. കൊല്‍ക്കത്തയില്‍ 2322, മുംബൈയില്‍ 2171. 50, ചെന്നൈയില്‍ 2373 എന്നിങ്ങനെയാണ് പുതുക്കിയ വില. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി കഴിഞ്ഞ […]

National News

പാചകവാതക വില വീണ്ടും കൂട്ടി, വര്‍ദ്ധിപ്പിച്ചത് ഗാര്‍ഹിക സിലിണ്ടറിന്റെ വില

രാജ്യത്തെ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 1010 രൂപയായി ഉയര്‍ന്നു. മറ്റു സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നു. മേയ് മാസത്തില്‍ തന്നെ രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. മേയ് 7ന് 50 രൂപ കൂട്ടിയിരുന്നു. 2021 ഏപ്രില്‍ മുതല്‍ സിലിണ്ടറിന് 190 രൂപയിലധികമാണ് വില വര്‍ധിച്ചത്. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 102 രൂപ […]

Kerala News

എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

  • 1st February 2022
  • 0 Comments

രാജ്യത്ത് എല്‍.പി.ജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചത്. നിലവില്‍ 1902 രൂപ 50 പൈസയാണ് വാണിജ്യ സിലിണ്ടറിന്റെ വില. അതേ സമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ജനുവരി ആദ്യവും വാണിജ്യ സിലിണ്ടറിന്റെ വില 102.50 രൂപ കുറച്ചിരുന്നു.

error: Protected Content !!