മിനിമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തില്‍ 39 സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ പുതുതായി 40 ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മൂന്നാം ഘട്ടത്തില്‍ 43 ലൈറ്റുകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കയാണ്. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുളള ഫണ്ട് അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പാറക്കടവ് പാലം ജംഗ്ഷന്‍, വെസ്റ്റ് പിലാശ്ശേരി; ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലുമ്പുറം അങ്ങാടി, താത്തുര്‍ മഖാം, വിരുപ്പില്‍, വെള്ളലശ്ശേരി […]