നടി തുനിഷയുടെ ആത്മഹത്യ;ലവ് ജിഹാദെന്ന് മഹാരാഷ്ട്ര മന്ത്രിയും,നിഷേധിച്ച് പൊലീസ്
നടി തുനിഷ ശർമ്മയുടെ ആത്മഹത്യക്ക് കാരണം ലവ് ജിഹാദെന്ന് ആരോപിച്ച് ബിജെപി മന്ത്രിയും രംഗത്ത്. തുനിഷ ശർമ്മയുടെ മരണം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മരണത്തിന് പിന്നില്‍ ലവ് ജിഹാദ് സശയിക്കുന്നുണ്ടെന്നുമായിരുന്നു ഗിരീഷ് മഹാജന്‍റെ പ്രതികരണം.ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ ലൗ ജിഹാദിനെതിരെ കർശനമായ നിയമം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്നും മഹാജൻ പറഞ്ഞു.നേരത്തേ ബിജെപി എംഎൽഎ രാം കദമും ഇതേ ആരോപണം നടത്തിയിരുന്നു.എന്നാൽ ഈ ആരോപണങ്ങൾ പോലീസ് നിഷേധിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഷീസാന്റെയും തുനിഷയുടെയും ഫോണുകൾ കണ്ടെടുത്തിട്ടുണ്ടെന്നും എ.സി.പി ചന്ദ്രകാന്ത് […]







