മുസ്ലിം യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തി, രണ്ടു പേര്‍ അറസ്റ്റില്‍
മുസ്ലിം യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ ദളിത് യുവാവിനെ വെട്ടിക്കൊന്നു. മംഗളൂരു കല്‍ബുര്‍ഗിയിലാണ് സംഭവം. യുവാവിനെ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തും ചേര്‍ന്നാണ് വെട്ടിക്കൊന്നത്. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കല്‍ബുര്‍ഗി സ്വദേശി വിജയ് കാംബ്ലെ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഷഹാബുദ്ദീന്‍ , നവാസ് എന്നിവരാണ് കൊലപാതകക്കേസില്‍ അറസ്റ്റിലായത്. ഇവരുടെ ബന്ധത്തിന് യുവതിയുടെ വീട്ടുകാര്‍ എതിരായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. ആറുമാസം മുന്‍പ് ഷഹാബുദ്ദീന്‍ വിജയ് കാംബ്ലെയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. […]