ഒരു മണിക്ക് ലോട്ടറി എടുത്തു, രണ്ട് മണിക്ക് ബാങ്കിന്റെ ജപ്തി നോട്ടീസ് വന്നു, മൂന്നരയ്ക്ക് 70 ലക്ഷത്തിന്റെ ടിക്കറ്റ് അടിച്ചു, വിശ്വസിക്കാനാവാതെ മീൻ കച്ചവടക്കാരൻ
കൊല്ലം: കഴിഞ്ഞ ദിവസം അക്ഷയ ലോട്ടറി ഒന്നാം സമ്മാനം തേടിയത്തിന്റെ അമ്പരപ്പിലും ആശ്വാസത്തിലുമാണ് മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞ്. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് എത്തി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ഭാഗ്യം ലോട്ടറിയുടെ രൂപത്തിൽ പൂക്കുഞ്ഞിന്റെ വീട്ടിലേക്ക് കയറി വന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സ്യവിൽപന നടത്തുന്ന പൂക്കുഞ്ഞ് അക്ഷയ എകെ 570 ലോട്ടറി എടുക്കുന്നത്. തുടർന്ന് നടക്കാൻ പോകുന്ന സ്വപ്നതുല്യമായ കാര്യങ്ങളെ കുറിച്ച് യാതൊരു ധാരണയും ആ സമയത്ത് അദ്ദേഹത്തിനുണ്ടായിരുന്നില്ല. മീൻ വിറ്റ് […]
