കാരന്തൂരില്‍ ലോറി ഡ്രൈവറെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു
കാരന്തൂർ : കത്തിചൂണ്ടി ഭീഷണിപ്പെടുത്തി ഇതരസംസ്ഥാന ലോറി ഡ്രൈവറുടെ പണം കവര്‍ന്നു. കാരന്തൂർ പാലയ്ക്കല്‍ പെടോള് പമ്പിനു സമീപം ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ചത്തീസ്ഗഡ് ജിലായ് സ്വദേശി മുഹമ്മദ് വിനായക് എന്നയാൾ ലോറിയിലെ ബാഗിൽ സൂക്ഷിച്ച 21,400 രൂപയാണ് നഷ്ടപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേരാണ് കവർച്ച നടത്തിയത്. കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.